ഗാര്‍ഹിക പീഡന പരാതിയിൽ വിചാരണ കഴിഞ്ഞ് മടങ്ങവേ ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി ; കാരണം ഇത്

രാജസ്ഥാനിൽ ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി. ബാരന്‍ ജില്ലയിലാണ് സംഭവം. ബന്ധം വേര്‍പ്പെടുത്താൻ കാരണമിതാണ്: മകന് സമ്മാനമായി കൊടുത്ത കാരംബോര്‍ഡ് സ്വീകരിച്ചില്ല. ഇതിന് പിന്നാലെയാണ് മുത്തലാഖ് ചൊല്ലിയത്. 24കാരിയായ ഷബ്രൂണിഷാ നൽകിയ പരാതിയില്‍ ഈ കാര്യം പറയുന്നു.
ഷബ്രൂണിഷാ ഭര്‍ത്താവ് ഷക്കീല്‍ അഹമ്മദിനെതിരേ നേരത്തെയും ഗാര്‍ഹിക പീഡനത്തിന് പരാതി കൊടുത്തിരുന്നു. ഈ കേസിലെ വിചാരണയ്ക്കായി ഇരുവരും കോടതിയിൽ എത്തി . വിചാരണ കഴിഞ്ഞ് മടങ്ങവെ മകന് ഷക്കീല്‍ അഹമ്മദ് കാരംബോര്‍ഡ് സമ്മാനിച്ചു. എന്നാൽ ഇത് സ്വീകരിക്കാൻ ഷബ്രൂണിഷ വിസമ്മതിക്കുകയായിരുന്നു. ഇത് ഷക്കീല്‍ അഹമ്മദിന് ദേഷ്യമായി . പിന്നാലെ മുത്തലാഖ് ചൊല്ലുകായായിരുന്നു. ഷക്കീല്‍ അഹമ്മദിനെതിരേ മുത്തലാക് നിരോധന നിയമപ്രകാരം കേസെടുത്തു.
https://www.facebook.com/Malayalivartha


























