തലസ്ഥാന നഗരിയിൽ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ പ്രവേശിച്ചെന്ന് വിവരം ; രാജ്യം കനത്ത ജാഗ്രതയിൽ

ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ പ്രവേശിച്ചെന്ന് വിവരം. ഈ വിവരത്തെ തുടർന്ന് രാജ്യത്തെ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി. മൂന്നോ നാലോ ജെയ്ഷെ ഭീകരര്‍ ദില്ലിയില്‍ കടന്നിരിക്കുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കിട്ടിയ വിവരം.
മാത്രമല്ല എട്ടിലധികം ഭീകരര്‍ ഇന്ത്യയിലേക്ക് വന്നിട്ടുണ്ടെന്ന സൂചനകളും രഹസ്യാന്വേഷണ ഏജന്‍സികള്‍ പുറത്ത് വിടുന്നു. സൈന്യത്തിനെതിരെ ചാവേര്‍ ആക്രമണ ഭീഷണി ഉള്ളതിനാൽ ജമ്മുകശ്മീരിലും പഞ്ചാബിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഈ വിവരം അമേരിക്കൻ രഹസ്യാന്വേഷണ ഏജന്‍സികളും സ്ഥിരീകരിച്ചുവെന്നാണ് വിവരം. അതേ സമയം ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പാക് കേന്ദ്രീകൃത സംഘടനകള്‍ ശ്രമിക്കുന്നുണ്ടെന്ന മുന്നറിയിപ്പ് അമേരിക്ക ഇന്ത്യയ്ക്ക് നല്‍കിയിട്ടുണ്ടായിരുന്നു. ഇതിണ് പിന്നാലെ ജാഗ്രത നിര്‍ദ്ദേശം കർശനമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























