Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഭീകരസംഘടനയായ താലിബാന്റെ ഉന്നത പ്രതിനിധിസംഘം ഇന്ന് ഇസ്ലാമാബാദ് സന്ദര്‍ശിച്ചപ്പോൾ താലിബാന്റെ മുതിർന്ന നേതാക്കൾക്ക് ഊഷ്മള വരവേൽപ്പ് . പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണത്തെ തുടര്‍ന്നാണ് സംഘം പാകിസ്ഥാന്‍ സന്ദര്‍ശനത്തിനു എത്തിയത് .. താലിബാന്‍ ഭീകര സംഘടനാ നേതാവ് അബ്ദുള്‍ ഖാനി ബരദാറിനെ കെട്ടിപ്പിടിച്ചും സന്തോഷത്തോടെ ചിരിച്ചു കൈ കൊടുത്തുമാണ്‌ പാക് വിദേശകാര്യ മന്ത്രി സ്വീകരിച്ചത്

03 OCTOBER 2019 05:49 PM IST
മലയാളി വാര്‍ത്ത

ഭീകരസംഘടനയായ താലിബാന്റെ ഉന്നത പ്രതിനിധിസംഘം ഇന്ന് ഇസ്ലാമാബാദ് സന്ദര്‍ശിച്ചപ്പോൾ താലിബാന്റെ മുതിർന്ന നേതാക്കൾക്ക് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത് . പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണത്തെ തുടര്‍ന്നാണ് സംഘം പാകിസ്ഥാന്‍ സന്ദര്‍ശനത്തിനു എത്തിയത് .. താലിബാന്‍ ഭീകര സംഘടനാ നേതാവ് അബ്ദുള്‍ ഖാനി ബരദാറിനെ കെട്ടിപ്പിടിച്ചും സന്തോഷാരത്തോടെ ചിരിച്ചു കൈ കൊടുത്തു മാണ്‌ സ്വീകരിക്കുന്നത്

അഫ്‌ഗാനിലെ യുദ്ധം സംബന്ധിച്ച് അമേരിക്കയുമായുള്ള ചർച്ചകൾ പുനരാരംഭിക്കാൻ പാക് വിദേശകാര്യ മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താലിബാന്റെ മുതിർന്ന നേതാക്കൾ. പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി താലിബാന്റെ സഹസ്ഥാപകൻ മുല്ലാ അബ്ദുൾ ഖാനി ബരദാറിനെ ചിരിച്ചും കെട്ടിപ്പിടിച്ചുമാണ് സ്വാഗതം ചെയ്തത്.

ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട് എട്ട് വർഷം പാക്കിസ്ഥാനിൽ തടവിൽ കഴിഞ്ഞ ബരദാറിനെ പാക് ചാരസംഘടനയായ ഐഎസ്ഐ തലവൻ ലഫ്റ്റനന്റ് ജനറൽ ഫായീസ് ഹമീദും ഇതേ രീതിയിലാണ് സ്വാഗതം ചെയ്തത്. പാക് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളിലാണ് ഇതുള്ളത്.

പാകിസ്താനുമായി ബന്ധപ്പെട്ട സുപ്രധാന പ്രശ്‌നങ്ങള്‍ അധികൃതരുമായി ചര്‍ച്ച ചെയ്യും എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത് . റഷ്യ, ചൈന, ഇറാന്‍ എന്നിവടങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്കു ശേഷം താലിബാന്‍ പ്രതിനിധികള്‍ നടത്തുന്ന നാലാമത്തെ ചർച്ചയാണിത് .

താലിബാനും അമേരിക്കയുമായി സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് പാക്കിസ്ഥാനാണ്. അഫ്‌ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യം പിൻവാങ്ങുന്നതിനാവശ്യമായ അന്തരീക്ഷം ഉണ്ടാക്കാനും സമാധാന ഉടമ്പടിക്കും പാക്കിസ്ഥാൻ കഴിഞ്ഞ ഒരു വർഷക്കാലമായി ശ്രമം നടത്തുന്നുണ്ട്. ഇതിന് പകരമായി ഭീകരസംഘടനയായ താലിബാന്റെ ഭാഗത്ത് നിന്ന് സുരക്ഷാ ഉടമ്പടികൾ ഒപ്പുവയ്പ്പിക്കാനാണ് ശ്രമം.

കൂടുതൽ ആക്രമണങ്ങളുണ്ടാകുമെന്ന് നേരത്തെ താലിബാൻ ഭീഷണി മുഴക്കിയിരുന്നെങ്കിലും അധികം വൈകാതെ തന്നെ ഇവർ, അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറായിരുന്നു. അധികം വൈകാതെ തന്നെ ഇരുവരും തമ്മിലുള്ള സമാധാന ഉടമ്പടി തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഫ്ഗാനിസ്ഥാനിൽ ദീർഘകാലത്തെ സമാധാനത്തിനും സുസ്ഥിര ഭരണത്തിനുമാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി ഖുറേഷി പറഞ്ഞു. "യുദ്ധമല്ല ഒന്നിനും പരിഹാരം. ചർച്ചകൾ മാത്രമാണ് അഫ്‌ഗാനിസ്ഥാനിൽ സമാധാനം കൊണ്ടുവരാനുള്ള വഴി," അദ്ദേഹം പറഞ്ഞു

അതേസമയം യുഎസ്സുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ താലിബാന്‍ വിവിധ മേഖലകളിലായി ആക്രമണങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. രാജ്യത്തെ നിരവധി പ്രവിശ്യകളില്‍ ചാവേര്‍ ആക്രമണങ്ങളും നടത്തിയിരുന്നു. അതുകൊണ്ടു തന്നെ താലിബാന്റെ പാക് സന്ദര്‍ശനം മറ്റൊരു ആക്രമണത്തിനുള്ള പദ്ധതിക്കുള്ള മുന്നോടിയായിട്ടാണോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്

പാകിസ്താനിലും അഫ്ഗാനിസ്താനിലും പ്രവർത്തിക്കുന്ന താലിബാൻ, പ്രധാനമായും ഡ്യൂറന്റ് രേഖ മേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. താലിബാന്റെ ആസ്ഥാനം പാകിസ്റ്റാനിലെ ക്വെത്ത പ്രദേശത്താണെന്നാണ് അമേരിക്ക കരുതുന്നത്.

പാകിസ്താനും ഇറാനും താലിബാന് സഹായം നൽകുന്നുണ്ടെന്ന് ആരോപിക്കുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും ഇത് നിഷേധിക്കുകയായിരുന്നു ഇതുവരെ ..എന്നാൽ താലിബാന്റെ ഉന്നത പ്രതിനിധിസംഘം ഇന്ന് ഇസ്ലാമാബാദ് സന്ദര്‍ശിച്ചപ്പോൾ പാക്കിസ്ഥാൻ സ്വീകരിച്ചത് തന്നെ പാകിസ്ഥാനും താലിബാനും തമ്മിലുള്ള ഊഷ്മള ബന്ധം വ്യക്തമാക്കുന്നതാണ്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (8 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (13 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

Malayali Vartha Recommends