യുപിയില്‍ തോക്കുചൂണ്ടി യുവതിയെ ബലാത്സംഗം ചെയ്തു

യുപിയിലെ ഗസിയാബാദില്‍ തോക്കുചൂണ്ടി ഇരുപത്തിയേഴുകാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഗാസിയാബാദ് ജില്ലയിലെ പിപ്പല്‍ഹെഡ ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം.യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മുസോറി പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ് യുവതിയുടെ വീട്. സംഭവത്തില്‍ ഷക്കീല്‍(24), തസ്‌ലീം(23) എന്നി യുവാക്കള്‍ക്കെതിരെ ഇന്ത്യന്‍ ഭരണഘടനയിലെ 376(2)(ജി) വകുപ്പ് പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരും ഒളിവിലാണെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























