ജമ്മു കാശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനുമായി ബന്ധമുള്ള നാല് പേര്‍ പിടിയില്‍

ജമ്മു കാശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനുമായി ബന്ധമുള്ള നാല് പേര്‍ പിടിയില്‍. ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ നിന്നാണ് പിടികൂടിയത്. ഭീകരാക്രമണം ഉണ്ടായേക്കുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന പരിശോധനകള്‍ക്കിടെയാണ് ഭീകരരെ പിടികൂടിയത്.
ഫാറൂഖ് ഭട്ട്, മന്‍സൂര്‍ ഗാനി, മസൂദ്, നൂര്‍ മുഹമ്മദ് മാലിക് എന്നിവരാണ് പിടിയിലായത്. ഇതോടെ എന്‍ഐഎ കിഷ്ത്വാറില്‍ നിന്ന് പിടികൂടിയവരുടെ എണ്ണം 16 ആയി.
ദോഡ, കിഷ്ത്വാര്‍ ജില്ലകളില്‍ മുന്‍പുണ്ടായിരുന്ന സ്വാധീനം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഹിസ്ബുള്‍.
"
https://www.facebook.com/Malayalivartha


























