Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

രാജ്യത്തെ ഞെട്ടിച്ച ബിക്കിനി കില്ലർ മുതൽ റേപ്പ് കില്ലർ വരെ....

08 OCTOBER 2019 03:25 PM IST
മലയാളി വാര്‍ത്ത

More Stories...

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

കൂടത്തായികൊലപാതക പരമ്പരകൾ രാജ്യത്തിനകത്തും പുറത്തുമായി വാർത്താപ്രാധാന്യം നേടിയപ്പോൾ വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യത്തെ നടുക്കിയ മറ്റു ചില സീരിയല്‍ കില്ലർമാരെക്കുറിച്ചുള്ള വാർത്തകൾ പിന്നെയും ശ്രദ്ധിക്കപ്പെടുകയാണ്. സയനൈഡ് മോഹനനും സയനൈഡ് മല്ലികയും ജയങ്കറും ഉള്‍പ്പെടെ രാജ്യത്തെ ഞെട്ടിച്ച സീരിയല്‍ കില്ലര്‍മാര്‍ ഇക്കൂട്ടത്തിലുണ്ട്. 2004 മുതല്‍ 2009വരെയുള്ള അഞ്ച് വര്‍ഷത്തിനിടെ കാസര്‍കോട്ടുകാരിയുള്‍പ്പടെ 20 യുവതികളെയാണ് കര്‍ണാടക പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകനായിരുന്ന മോഹന്‍ വക വരുത്തിയത്. ഇയാള്‍ നടത്തിയ 20 കൊലകളില്‍ 18 എണ്ണം തെളിഞ്ഞു. 15 കേസുകളിലായി വധശിക്ഷയും ജീവപര്യന്തവുമായി ജയിലാണ് ഇയാളിപ്പോള്‍.

പ്രണയം നടിച്ച്‌ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് നഗരത്തിലെത്തി പീഡിപ്പിച്ച്‌ സയനൈഡ് കഴിപ്പിച്ച്‌ കൊലപ്പെടുത്തി ആഭരണങ്ങളുമായി മുങ്ങുന്നതാണ് ഇയാളുടെ രീതി. 2003 നും 2009 നുമിടയില്‍ ദക്ഷിണ കര്‍ണാടകയിലെ പല പട്ടണങ്ങളില്‍ നിന്നായി ഇരുപതോളം സ്ത്രീകളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എല്ലാം തന്നെ ഇരുപതിനും മുപ്പതിനും ഇടയില്‍ വയസ്സ് പ്രായമുള്ളവരായിരുന്നു. എല്ലാ മൃതദേഹങ്ങളും കണ്ടടുത്തത് പട്ടണത്തിലെ ബസ് സ്റ്റാന്‍ഡിലെ ശുചിമുറികള്‍ക്ക് ഉള്ളില്‍ നിന്നായിരുന്നു.

എല്ലാം തന്നെ ഉള്ളില്‍ നിന്ന് കുറ്റിയിട്ട അവസ്ഥയില്‍ ആയിരുന്നതിനാല്‍ വാതില്‍ തല്ലിപ്പൊളിച്ചായിരുന്നു ജഡം കണ്ടെടുത്തിരുന്നത്. എല്ലാവരും ധരിച്ചിരുന്നത് പട്ടു സാരിയായിരുന്നു. ഒരു ജഡത്തിലും ആഭരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എല്ലാ കേസിലെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകളുടെ ഫലം പോലും ഒന്നായിരുന്നു. എല്ലാവരും മരിച്ചത് സയനൈഡ് ഉള്ളില്‍ ചെന്നായിരുന്നു.

ഉത്തര്‍പ്രദേശ്,ഗുഡ്ഗാവ്,രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നായി ടാക്‌സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയ ശേഷം കാറുകള്‍ തട്ടിയെടുക്കുന്ന ആയുര്‍വേദ ഡോക്ടറായിരുന്ന ദേവേന്ദ്ര ശര്‍മ്മയായിരുന്നു രാജ്യത്തെ നടുക്കിയ മറ്റൊരു സൈക്കോ കില്ലർ. ദേവേന്ദ്ര ശര്‍മ്മ കൂടുതല്‍ പണത്തിനുവേണ്ടിയായിരുന്നു ക്രൂരതയ്ക്കിറങ്ങിയത്. 2002 മുതല്‍ 2004 വരെ മുപ്പതോളം പേരെ ഇത്തരത്തില്‍ കൊലപ്പെടുത്തിയെന്നായിരുന്നു ദേവേന്ദ്ര ശര്‍മ്മയുടെ കുറ്റസമ്മതം. 2008-ല്‍ ദേവേന്ദ്ര ശര്‍മ്മയെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു.

കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കൂട്ടത്തോടെ നിതാരിയിൽ നിന്ന് കണ്ടെടുത്തതിന് പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ച നിതാരി കൂട്ടക്കൊലയുടെ ചുരുളഴിയുന്നത്. മൊഹീന്ദര്‍സിങ് പാന്തര്‍, ഇയാളുടെ വീട്ടുജോലിക്കാരനായ സുരീന്ദര്‍ കോലി എന്നിവര്‍ ചേര്‍ന്ന് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. വിവിധ കേസുകളിലായി ഇരുവര്‍ക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു.

സിനിമാ താരത്തെ പോലെ തിളങ്ങി നിന്ന ഒരു കൊടും ക്രിമിനലായിരുന്നു ചാൾസ് ശോഭരാജ്. ഇന്ത്യയിലും , നേപ്പാളിലും തായ്‌ലാന്‍ഡിലും ഒക്കെയായി 20 ല്‍ ഏറെ കൊലപാതകങ്ങളാണ് ചാള്‍സ് നടത്തിയിട്ടുള്ളത്. ജയിലുകളില്‍ നിന്ന് വിദഗ്ധമായി രക്ഷപ്പെടാനും മിടുക്കനായിരുന്നു ശോഭരാജ്. കൊലപാതകത്തിനുശേഷം ഇരകളുടെ പണം കൈക്കലാക്കുന്ന ഇയാള്‍ ആഡംബരജീവിതമായിരുന്നു നയിച്ചിരുന്നത്. ബിക്കിനി കില്ലറെന്നായിരുന്നു ചാള്‍സ് ശോഭരാജിന് നല്‍കിയിരുന്ന വിശേഷണം. കൊല്ലപ്പെടുത്തിയ രണ്ടുസ്ത്രീകളുടെ മൃതദേഹങ്ങള്‍ ബിക്കിനി മാത്രം ധരിച്ചനിലയില്‍ കണ്ടെത്തിയതായിരുന്നു ഈ പേരുവരാന്‍ കാരണം. പിന്നീട് ദി സെര്‍പ്പന്റിന്‍ അഥവാ സര്‍പ്പസ്വഭാവി എന്ന പേരും അയാള്‍ക്ക് ലോകം പേടിയോടെ ചാര്‍ത്തിനല്‍കി. ഇന്ത്യയില്‍വെച്ച് നേരത്തെ പിടിയിലായ ചാള്‍സ് ശോഭരാജ് 1976 മുതല്‍ 1997 വരെ ജയില്‍വാസം അനുഭവിച്ചു. പിന്നീട് 2004-ല്‍ നേപ്പാളില്‍വെച്ചും അറസ്റ്റിലായ ചാള്‍സ് ശോഭരാജ് അവിടെ തടവില്‍ തുടരുകയാണ്.

‘സീരിയൽ കില്ലർ’ ലേബലോടെ ഇന്ത്യയിൽ പിടിക്കപ്പെടുന്ന ആദ്യ വനിതാ കൊലപാതകി. സയനൈഡ് മല്ലിക എന്ന കെമ്പമ്മ അറിയപ്പെട്ടിരുന്നത്. എട്ട് വർഷങ്ങളിലായി ആറ് പേരെയാണ് കെമ്പമ്മ കൊലപ്പെടുത്തിയത്. ബംഗളുരുവിൽ അടിക്കടി ക്ഷേത്ര ദർശനത്തിന് പോകാറുണ്ടായിരുന്ന ഇവർ, കടുത്ത ദു:ഖത്തോടെ ഇവിടെയെത്തുന്ന ഭക്തരെയാണ് ഉന്നംവച്ചിരുന്നത്. കടുത്ത വിശ്വാസിയായ സ്ത്രീയെന്ന തോന്നൽ ജനിപ്പിച്ച് അതീവ ദു:ഖിതരായ സ്ത്രീകളെ വശത്താക്കുകയായിരുന്നു ലക്ഷ്യം. ഇത്തരത്തിൽ കൂട്ടുകൂടുന്ന സ്ത്രീകളെ നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് ബംഗളുരു നഗരത്തിന് പുറത്തെ ക്ഷേത്രത്തിൽ വരാൻ ആവശ്യപ്പെടും. ഇവിടെയെത്തിയാൽ പുണ്യതീർത്ഥം എന്ന പേരിൽ സയനൈഡ് കലർത്തിയ വെള്ളം നൽകിയാണ് കൊലപാതകം നടത്തിയിരുന്നത്.

സീമ ഗവിത്, രേണുക ഷിൻഡെ..രാജ്യത്ത് ഒരു കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സഹോദരിമാരായിരുന്നു ഇവർ. അഞ്ച് കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണ് ഇവർക്ക് മേലുള്ള കുറ്റം. 13 തട്ടിക്കൊണ്ടുപോകല്‍ കേസുകളും ഒമ്പത് കൊലപാതകക്കേസുകളുമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ഒരിക്കലും ദയ അര്‍ഹിക്കാത്ത സംഭവങ്ങളില്‍ ഇരുവര്‍ക്കും വധശിക്ഷയാണ് ലഭിച്ചത്.  കാമുകന് വേണ്ടി ഭർത്താവിനെ ഉറക്കത്തിൽ സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയ സോഫിയയാണ് മറ്റൊരു വില്ലത്തി. കോളജ് കാലത്തെ പ്രണയം വിവാഹശേഷവും മൊട്ടിട്ടപ്പോൾ ഭർത്താവ് തടസമായി. രണ്ടു കാമുകന്മാരാണ് സോഫിയക്ക് ഉണ്ടായിരുന്നത്. ഇതിൽ ഒരു കാമുകനെ വിവാഹം കഴിച്ചു. മറ്റേ കാമുകനേ വിവാഹം കഴിക്കാതെ രഹസ്യ ബന്ധം നിലനിർത്തി. എന്നിട്ട് ഒടുവിൽ ഭർത്താവായ സാമിനെ കൊല ചെയ്തു.

എം.ജയശങ്കര്‍ എന്ന കൊടുംക്രിമിനലിന്റെ പേരിലുള്ള കേസുകളുടെ എണ്ണം അനവധിയാണ്. മുപ്പതു ബലാത്സംഗക്കേസുകള്‍,15 കൊലപാതകങ്ങള്‍,നിരവധി കവര്‍ച്ച കേസുകള്‍.. തമിഴ്‌നാട്,ആന്ധ്രപ്രദേശ്,കര്‍ണാടക സംസ്ഥാനങ്ങളെ വിറപ്പിച്ച ജയശങ്കറിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്‌തെങ്കിലും 2018-ല്‍ ഇയാള്‍ ജയിലില്‍വെച്ച് ജീവനൊടുക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (3 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (3 minutes ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (11 minutes ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (16 minutes ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (20 minutes ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (26 minutes ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (36 minutes ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (45 minutes ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (1 hour ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (2 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (3 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (5 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (5 hours ago)

Malayali Vartha Recommends