ജമ്മു കാശ്മീരില്‍ പാക് പ്രകോപനം.... പുഞ്ചില്‍ പാക്കിസ്ഥാന്‍ കരാര്‍ ലംഘിച്ച് വെടിയുതിര്‍ത്തു

ജമ്മു കാശ്മീരില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കാഷ്മീരിലെ പൂഞ്ചില്‍ പാക്കിസ്ഥാന്‍ കരാര്‍ ലംഘിച്ച് വെടിയുതിര്‍ത്തു. ബുധനാഴ്ച വൈകുന്നേരം 6.45നായിരുന്നു സംഭവമുണ്ടായത്. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പാക്കിസ്ഥാന്‍ ആക്രമണമെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു.
പാക് പ്രകോപനത്തെ തുടര്‍ന്നു ഇന്ത്യ തിരിച്ചടിച്ചതായും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. 7.15 ഓടെ പാക്കിസ്ഥാന്‍ ആക്രമണം അവസാനിപ്പിച്ചുവെന്നും ആളപായമില്ലെന്നും ഇന്ത്യന്‍ സൈന്യം കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha























