അതിനൂതന സംവിധാനങ്ങളൊരുക്കിയ പുത്തന്‍ വിമാനം 'എയര്‍ ഫോഴ്‌സ് വണ്‍' പ്രധാനമന്ത്രിക്കായി ഒരുങ്ങുന്നു... യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉപയോഗിക്കുന്ന ബോയിങ് 747-200ബി വിമാനത്തിന്റെ അതേ നിലവാരത്തിലെ സുരക്ഷയാകും ഇതിലും ലഭ്യമാകുക

അതിനൂതന സംവിധാനങ്ങളൊരുക്കിയ പുത്തന്‍ വിമാനം 'എയര്‍ ഫോഴ്‌സ് വണ്‍' പ്രധാനമന്ത്രിക്കായി ഒരുങ്ങുന്നു.മിസൈല്‍ പ്രതിരോധ സാങ്കേതികത ഉള്‍പ്പെടെ അതിനൂതന സംവിധാനങ്ങളാണ് ഇതിലുള്ളത്. 2020 ജൂണില്‍ സര്‍വ സജ്ജീകരണങ്ങളുമായി വിമാനം ഇന്ത്യയില്‍ പറന്നിറങ്ങുമെന്നാണ് സൂചന. രണ്ടു ബോയിങ് 777-300 ഇ.ആര്‍ വിമാനങ്ങളാണ് ഇതിനായി ഇന്ത്യയിലെത്തുന്നത്. മിസൈല്‍ പ്രതിരോധ സംവിധാനങ്ങളൊരുക്കുന്നതോടെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉപയോഗിക്കുന്ന ബോയിങ് 747-200ബി വിമാനത്തിന്റെ അതേ നിലവാരത്തിലെ സുരക്ഷയാകും 'എയര്‍ ഫോഴ്‌സ് വണി'ല്‍ സജ്ജമാക്കുക. പ്രധാനമന്ത്രിക്കു പുറമെ രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ യാത്രകള്‍ക്കും ഈ വിമാനങ്ങള്‍ ഉപയോഗിക്കും.
ശത്രുക്കളുടെ റഡാര്‍ സംവിധാനങ്ങളെ പ്രതിരോധിക്കുന്ന പ്രത്യേക സുരക്ഷ സ്യൂട്ട്, പൈലറ്റിന്റെ ഇടപെടലില്ലാതെ തന്നെ മിസൈലുകള്‍ പ്രതിരോധിക്കാനുള്ള സംവിധാനം തുടങ്ങിയവ വിമാനത്തിലുണ്ടാകും. എയര്‍ ഇന്ത്യയുടെ ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളില്‍ വിദേശത്തേക്ക് പറക്കുന്ന പ്രധാനമന്ത്രിയുടെ പുതിയ വിമാനം വ്യോമസേനക്കു കീഴിലായിരിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. 'എയര്‍ ഫോഴ്‌സ് വണ്‍' എന്ന പേരിലാകും പുതിയ വിമാനം അറിയപ്പെടുക.
https://www.facebook.com/Malayalivartha























