മോദിയുടെ ബോയിങ് 777-300 ഇ ആര്‍ ഈ നേതാക്കളുടെ എല്ലാം വിമാനങ്ങളെ കടത്തിവെട്ടും; മോദിയുടെ പുതിയ യാത്രാ വിമാനത്തിന്റെ സവിശേഷത ഇതൊക്കെയാണ്

പറക്കുന്ന കൊട്ടാരം ഇനി മോദിക്കും സ്വന്തം നിലവില്‍ അത്യാധുനീക സംവിധാനങ്ങളോടുകൂടിയ വിമാനങ്ങള്‍ ഉള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും റഷ്യന്‍ പ്രസിഡന്റെ വ്‌ലാഡിമര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷീ ചിഗ് പിങിനുമൊക്കെയാണ് ഇത് ഉള്ളത്, ഇവരുടെ കൂട്ടത്തില്‍ ഇനി നരേന്ദ്ര മോദിയുടെ പേരും കൂട്ടിച്ചേര്‍ക്കപ്പെടും, പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്കായി അത്യാധുനിക സംവിധാനങ്ങളുള്ള രണ്ട് ബോയിങ് വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ബോയിങ് 777-300 ഇ ആര്‍ വിമാനങ്ങളാകും വാങ്ങുകയെന്ന് സൗത്ത് ബ്ലോക്കിലെ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിക്കുന്നു. അടുത്ത വര്‍ഷം ജൂണ്‍ മാസത്തോടെ വിമാനങ്ങള്‍ ഇന്ത്യയിലെത്തുമെന്നാണ് വിവരം. അമേരിക്കന്‍ പ്രസിഡന്റ് യാത്രചെയ്യുന്ന ബോയിങ് 747-200ബി വിമാനം പോലെ മിസൈല്‍ പ്രതിരോധ ശേഷി അടക്കമുള്ള പ്രതിരോധ വലയമുള്ള വിമാനമാണ് മോദിക്കായി വാങ്ങുന്നത്. ഭാവിയില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിദേശയാത്രകള്‍ക്ക് ഈ വിമാനമായിരിക്കും ഉപയോഗിക്കുക. നിലവില്‍ എയര്‍ ഇന്ത്യ വിമാനത്തിലാണ് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും വിദേശ സന്ദര്‍ശനത്തിന് പോകുന്നത്. ശത്രുക്കളുടെ റഡാര്‍ തരംഗങ്ങളെ സ്തംഭിപ്പിക്കാനും വിമാനജോലിക്കാരുടെ ഇടപെടല്‍ ഇല്ലാതെ തന്നെ മിസൈലുകളെ പ്രതിരോധിക്കാന്‍ സ്വയം സജ്ജമായ മിസൈല്‍ പ്രതിരോധ ശേഷി എന്നിവയും ബോയിങ് 777 വിമാനത്തിന്റെ പ്രത്യേകയാണ്.
ലോകത്തിലെ ഏറ്റവും പ്രശസ്മായ വിമാനമെന്നാണ് എയര്‍ഫോഴ്‌സ് 1 അതായത് അമേരിക്കന്‍ പ്രസിഡന്റിന്റെ യാത്രാ വിമാനം അതിനോട് കിടപിടിക്കും നമ്മുടെ മോദിക്കു വേണ്ടി ഒരുക്കുന്ന എയര്‍ ഇന്ത്യ1. ഓപ്പറേഷന്‍ റൂം ഉള്‍പ്പടെയുള്ള സൗകര്യങ്ങളടങ്ങിയ വിമാനമാണിത് അതേസമയം, ലോകനേതാക്കളില്‍ ഏറ്റവും വിലയേറിയ രണ്ടാമത്തെ വിമാനം ഉപയോഗിക്കുന്നത് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡമീര്‍ പുടിനാണ്. ഏതാണ്ട് 50 കോടി അമേരിക്കന്‍ ഡോളറാണ് ഐഎല്‍96300യുപി എന്ന വിമാനത്തിന്റെ ഏകദേശ വില. ഇത്തരത്തിലുള്ള രണ്ടു വിമാനങ്ങളാണ് പുടിന്റെ ആവശ്യത്തിനായി ഉപയോഗിക്കുന്നത്. രൂപത്തിലും ഭാവത്തിലും ഇതേഗണത്തില്‍ പെടുന്ന യാത്രാവിമാനങ്ങളില്‍ നിന്നു ഏറെ വ്യത്യസ്തമാണ് വ്‌ലാഡമീര്‍ പുടിന്റെ വിമാനം. കൂടുതല്‍ വലുപ്പവും വീതിയും വിമാനത്തിനുണ്ട്. വ്‌ലാഡമീര്‍ പുടിംനും ഡൊണാള്‍ഡ് ട്രംപും കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും കരുത്തനായ ഭരണാധികാരിയാണ് ചൈനീസ് പ്രസിഡന്റ്. പക്ഷേ സ്വന്തം ആവശ്യത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന വിമാനങ്ങള്‍ സീ ജിന്‍പിങ്ങിനില്ല. ബോയിങ് 747-400 ഇനത്തില്‍ പെട്ട 2 വിമാനങ്ങളില്‍ ഏതെങ്കിലും ഒന്നാണ് തന്റെ യാത്രകളില്‍ സീ ജിന്‍പിങ് ഉപയോഗിക്കുന്നത്. ഒരു വിമാനത്തിന് ഏതാണ്ട് 25 കോടി അമേരിക്കന്‍ ഡോളര്‍ വില വരും. അമിതമായ ആഡംബരമില്ലാത്ത ഈ വിമാനങ്ങള്‍ സാധാരണ യാത്രാ വിമാനങ്ങളായും ഉപയോഗിക്കാറുണ്ട്. എയര്‍ ചൈനയുടെ നിയന്ത്രണത്തിലുള്ള ഈ വിമാനങ്ങള്‍ ശക്തമായ പരിശോധനയ്ക്ക് ശേഷമാണ് പ്രസിഡന്റിന്റെ ആവശ്യത്തിനായി എത്തിക്കുക. കൂടാതെ പ്രസിഡന്റിന്റെ യാത്രയ്ക്ക് മുന്നോടിയായി പ്രത്യേക സുരക്ഷാ സംവിധാനങ്ങളും വിമാനത്തില്‍ ഘടിപ്പിക്കും.
പുടിന്‍ കഴിഞ്ഞാല്‍ ഒരു ജനാധിപത്യരാജ്യത്തിന്റെ ഭരണാധികാരിയായി ഏറ്റവും കൂടുതല്‍ കാലമായി അധികാരത്തിലിരിക്കുന്ന ലോകനേതാവാണ് ജര്‍മന്‍ ചാന്‍സിലര്‍ അഞ്ചെലാ മെര്‍കല്‍. വ്യോമയാത്രയിലെ സുരക്ഷാ സംവിധാനങ്ങളില്‍ ആഞ്ചെലാ മെര്‍ക്കലിന് റഷ്യന്‍ പ്രസിഡന്റിനോടാണ് സാമ്യമെങ്കില്‍, വിമാനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ആഞ്ചെലാ മെര്‍ക്കല്‍ ട്രംപിനെയും കടത്തി വെട്ടും. രാജ്യത്തിനകത്തുള്ള യാത്രകള്‍ക്കും, അയല്‍രാജ്യങ്ങളിലേക്കും യാത്രചെയ്യാന്‍ ആഞ്ചെല ഉപയോഗിക്കുന്ന യൂറോ കോപ്റ്റര്‍ എസ്എ532 എന്ന ഹെലികോപ്റ്ററാണ്.
ദൂരയാത്ര വേണ്ടിവന്നാല്‍ ജര്‍മന്‍ ചാന്‍സിലറുടെ ഔദ്യോഗിക വിമാനങ്ങള്‍ അഞ്ചാണ്. ഇതില്‍ പ്രധാനപ്പെട്ടത് കൊണ്‍റാഡ് അഡനിയൂര്‍ എന്ന എ340313എക്‌സ് വിഐപി എയര്‍ബസ് ആണ്. എ340313എക്‌സ് വിഐപി തന്നെ രണ്ടെണ്ണമാണ് മെര്‍കലിനുള്ളത്. തിയോഡാര്‍ ഹ്യൂസ് എന്നതാണ് രണ്ടാമത്തെ വിമാനത്തിന്റെ പേര്. 13500 കിലോമീറ്റര്‍ വരെ പറക്കാന്‍ ശേഷിയുള്ള ഈ വിമാനങ്ങള്‍ ബുണ്ടേഷ്വര്‍ എന്ന ജര്‍മന്‍ വ്യോമസേനയുടെ കീഴിലാണ്. മുന്‍പ് സാധാരണ യാത്രാവിമാനമായും ഉപയോഗിച്ചിരുന്ന ഈ എയര്‍ബസുകള്‍ 2011 ലാണ് ലുഫ്ത്താന്‍സ വ്യോമസേനയ്ക്ക് കൈമാറുന്നത്. ഇതിനെ എല്ലാം വെല്ലുന്ന യാത്രാ വിമാനമാണ് മോദിക്കായ് അണിയറയില്‍ ഒരുങ്ങുന്നത്,
https://www.facebook.com/Malayalivartha






















