കശ്മീരിൻറെ കാര്യത്തിൽ ഞങ്ങൾ അതീവ ശ്രദ്ധയുള്ളവരെന്ന് ചൈനീസ് പ്രസിഡന്റ് ; മറുപടിയുമായി ഇന്ത്യ

കശ്മീരിൻറെ കാര്യത്തിൽ ഞങ്ങൾ അതീവ ശ്രദ്ധയുള്ളവരെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്. ഈ വിഷയം ഗൗരവമായി നോക്കികാണുകയാണെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഈ പരാമര്‍ശത്തിന് ഇന്ത്യ മറുപടി നൽകി. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതാണ് നല്ലതെന്ന് ഇന്ത്യ മറുപടി പറഞ്ഞു.
ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് ഈ നിലപാടിൽ നിന്നും ഇന്ത്യ മാറില്ല. നമ്മുടെ നിലപാടിനെ പറ്റി ചൈനക്ക് വ്യക്തമായി അറിയാമെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെ കുറിച്ച് മറ്റു രാജ്യങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ ആകില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















