മാതാപിതാക്കള്‍ തമ്മിലുണ്ടായ കലഹത്തിനിടെ തലയ്ക്കടിയേറ്റ് അഞ്ചു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

മാതാപിതാക്കള്‍ തമ്മിലുണ്ടായ കലഹത്തിനിടെ തലയ്ക്കടിയേറ്റ് അഞ്ചു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. ഡല്‍ഹിയിലെ കോണ്ട്ലിയിലാണ് സംഭവമുണ്ടായത്. ഞായറാഴ്ച ദീപ്തി(29)യും ഭര്‍ത്താവ് സത്യജിത്തും(32) തമ്മില്‍ വഴക്കുണ്ടായി. കലഹം മൂത്തതോടെ സത്യജിത്ത് ദീപ്തിയെ വടി കൊണ്ട് അടിച്ചു. ദീപ്തിയെ തല്ലുന്നതിനിടെ അബദ്ധത്തില്‍ കുഞ്ഞിന്റെ തലയില്‍ അടിയേറ്റു. വടിയുടെ അറ്റത്തുണ്ടായിരുന്ന ആണി കുഞ്ഞിന്റെ തലയില്‍ തുളച്ചു കയറി. മാതാപിതാക്കള്‍ കുഞ്ഞിന് പ്രഥമശുശ്രൂഷ നല്‍കി.
എന്നാല്‍ ചൊവ്വാഴ്ച രാവിലെ കുട്ടി ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ദീപ്തി കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ മരിച്ച നിലയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. തലയിലേറ്റ ക്ഷതം കൊണ്ട് തലച്ചോറില്‍ രക്തം കട്ടപിടിച്ചതാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് സത്യജിത്തിനെതിരെ കേസെടുത്തെങ്കിലും ഇയാള്‍ ഒളിവിലാണ്.
https://www.facebook.com/Malayalivartha






















