ഇനി ശശികാന്ത് ശര്‍മ: സി.എ.ജി വിനോദ് റായ് ഇന്ന് പടിയിറങ്ങും

രാജ്യത്തെ അടുത്ത കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലായി ശശികാന്ത് ശര്‍മ നിയമിതനാകും. നിലവില്‍ പ്രതിരോധ സെക്രട്ടറിയാണ് അദ്ദേഹം. 1976ലെ ബീഹാര്‍ കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ശര്‍മ. ബീഹാറിലും, കേന്ദ്രത്തിലുമായി പ്രധാന പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 2011 ജൂലായിലാണ് ശര്‍മ പ്രതിരോധ സെക്രട്ടറിയാകുന്നത്.
നിലവിലെ സി.എ.ജി വിനോദ് റായ് ഇന്ന് ചുമതല ഒഴിയും. കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ എന്ന പദവി എന്താണെന്ന് ജനങ്ങള്‍ക്ക് മനസിലാക്കി തന്നത് വിനോദ് റായ് ആയിരുന്നു. കേന്ദ്ര സര്‍ക്കാരിനെ പ്രതികൂട്ടിലാക്കിയ കോടികണക്കിന് രൂപയുടെ അഴിമതികളാണ് റായ് പുറത്തു കൊണ്ടു വന്നത്. ഇപ്പോഴും ആ അഴിമതികള്‍ കേന്ദ്രസര്‍ക്കാരിനെ വേട്ടയാടുകയാണ്. 1972ലെ കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. തൃശ്ശൂര്‍ സബ് കളക്ടറായാണ് റായ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2008ലാണ് സിഎ.ജി ആയി അദ്ദേഹം നിയമിക്കപ്പെട്ടത്.
ടു.ജി സ്‌പെക്ട്രം, കല്‍ക്കരി കുംഭകോണം,കോമണ്‍വെല്‍ത്ത് അഴിമതി,ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം, തുടങ്ങിയ വന്‍ അഴിമതികളെല്ലാം സി.എ.ജി റിപ്പോര്‍ട്ടിലൂടെ പുറത്തുകൊണ്ടു വന്നത് വിനോദ് റായ് ആയിരുന്നു.
https://www.facebook.com/Malayalivartha























