മര്‍മ്മത്ത് അടിക്കാനൊരുങ്ങി ഇന്ത്യ;തീവ്രവാദത്തിന് ചുക്കാന്‍ പിടിക്കുന്ന അയല്‍ രാജ്യത്തിന്റെ മര്‍മ്മത്തുള്ള അടി

ഭീകരവാദത്തിന് പണമെത്തിക്കുന്നവര്‍ക്കു നേരെ കേന്ദ്രം നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണങ്ങളും, അതിന്റെ തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന അറസ്റ്റുകളും ഒക്കെ തീവ്രവാദത്തിന് ചുക്കാന്‍ പിടിക്കുന്ന അയല്‍ രാജ്യത്തിന്റെ മര്‍മ്മത്തുള്ള അടിയാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ പറഞ്ഞത് ഒന്നും കാണാതെയല്ല. പുതിയ തന്ത്രങ്ങള്‍ കൊണ്ടുതന്നെയാണ്.
ഫണ്ടിങ്ങിന് തടയിടുക എന്നത് മാത്രമാണ് ഭീകരവാദത്തെ തുടച്ചുനീക്കാനുള്ള ആദ്യപടി എന്നും അത് സാധ്യമാക്കുന്നത് കേന്ദ്രത്തില്‍ നിന്ന് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇച്ഛാശക്തിയോടുള്ള അന്വേഷണങ്ങളും തുടര്‍നടപടികളും മൂലമാണ് എന്നും പാക്കിസ്ഥാനും മനസിലായി കഴിഞ്ഞു. ടെറര്‍ ഫണ്ടിങ്ങിനെതിരെ നടന്നു കൊണ്ടിരിക്കുന്ന തീക്ഷ്ണമായ അന്വേഷണങ്ങളുടെ തുടര്‍ച്ചയായി നടത്തിയ അറസ്റ്റുകള്‍ ഭീകരവാദികളെ തളര്‍ത്തിക്കഴിഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍സ് ടാസ്‌ക് ഫോഴ്സ് പാകിസ്താനെതിരെ ടെറര്‍ ഫണ്ടിങ് സംബന്ധിച്ച ചട്ടലംഘനങ്ങള്‍ക്ക് നോട്ടീസ് അയച്ചു. ഇതിനു പിന്നിലും അന്വേഷണങ്ങളുടെ കണ്ടെത്തല്‍ സൃഷ്ടിച്ച സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇതേപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാകിസ്താന് നിര്‍ദേശമുണ്ട്
ഇന്ത്യക്കെതിരെ ഒരു യുദ്ധമെന്നത് പാക്കിസ്ഥആന് താങ്ങാനാവില്ല. അത് ഒട്ടും ലാഭകരമാവില്ല. അതുകൊണ്ടാണ് തീവ്രവാദികളെ പറഞ്ഞയച്ച് അവിടെ ചോരവീഴ്ത്താന്‍ ശ്രമിക്കുന്നത്. അത് യുദ്ധത്തേക്കാള്‍ ചെലവ് കുറഞ്ഞ ഇടപാടാണ്, കൂടുതല്‍ ആഘാതമുണ്ടാക്കുന്നതും. അതിനെ തടയാനാണ് മര്‍മത്തടിക്കാന്‍ ഇന്ത്യ ഇറങ്ങുന്നത്. തീവ്രവാദികളുടെ ആയുധങ്ങള്‍ പിടിച്ചെടുക്കുക, അവര്‍ക്ക് ഫണ്ടിങ് വരുന്നത് തടയുക, അവരുടെ സ്വാധീനശക്തി തച്ചുതകര്‍ക്കുക - ഇത്രയും ഉറപ്പുവരുത്താനുള്ള നടപടികള്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് വരും ദിവസങ്ങളിലും ശക്തമായി ഉണ്ടാകുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha