കാശ്മീരില്‍ ഭീകരര്‍ ഛത്തീസ്ഗഡില്‍ നിന്നുള്ള തൊഴിലാളിയെ വെടിവച്ച് കൊലപ്പെടുത്തി

കാശ്മീരില്‍ ഭീകരര്‍ ഛത്തീസ്ഗഡില്‍ നിന്നുള്ള തൊഴിലാളിയെ വെടിവച്ച് കൊലപ്പെടുത്തി. ജമ്മു കശ്മീരിലെ പുല്‍വാമയിലാണ് ബെസോലി സ്വദേശിയായ സെതി കുമാര്‍ സാഗറാണ് കൊല്ലപ്പെട്ടത്. രാജസ്ഥാനില്‍നിന്നുള്ള ട്രക്ക് ഡ്രൈവര്‍ വെടിയേറ്റു മരിച്ച സംഭവം നടന്ന് മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണിത്.
ചെങ്കല്‍ചൂള തൊഴിലാളിയായ സാഗര്‍ മറ്റൊരാള്‍ക്കൊപ്പം നടന്നുപോകവേയാണ് രണ്ടു ഭീകരര്‍ വെടിവച്ചു കൊന്നത്. ഭീകരരെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായി ഡിജിപി ദില്‍ബാഗ് സിംഗ് പറഞ്ഞു. കാശ്മീരിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ ഭീകരര്‍ ലക്ഷ്യംവെക്കുന്നു എന്നതിന്റെ സൂചനയാണ് കൊലപാതകങ്ങളെന്നാണ് വിലയിരുത്തല്‍. കശ്മീരില്‍നിന്നുള്ള പഴങ്ങളുടെ വ്യാപാരം വര്‍ധിച്ചതിന്റെ നിരാശയിലാകാം ട്രക്ക് ഡ്രൈവറെ കഴിഞ്ഞ തിങ്കളാഴ്ച ഭീകരര്‍ വധിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
കശ്മീരിലെ അനന്തനാഗ് ജില്ലയില്‍ മൂന്ന് ഭീകരരെ സുരക്ഷാസൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ഭീകരര്‍ ഒളിച്ചിരുന്ന സ്ഥലത്തുനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം 72 ദിവസങ്ങള്‍ക്കുശേഷം കശ്മീരിലെ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ പുനഃസ്ഥാപിക്കപ്പെട്ടതിനു ശേഷം താഴ്‌വരിയില്‍ സുരക്ഷാ സൈന്യവും ഭീകരരും തമ്മിലുണ്ടാകുന്ന ആദ്യ ഏറ്റുമുട്ടലാണിത്.
https://www.facebook.com/Malayalivartha