അച്ഛന്‍ പത്തുവയസുള്ള സ്വന്തം മകളെ വിവാഹം ചെയ്തു കൊടുത്തത് തന്റെ പ്രായമുള്ളയാള്‍ക്ക് ! 35കാരന്‍ പെണ്‍കുട്ടിയെ വാങ്ങിയത് 50000 രൂപക്ക് .... പറഞ്ഞുറപ്പിച്ചത് ഒന്നര ലക്ഷം രൂപ... മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ…

കുട്ടികളോടുള്ള ക്രൂരത അവസാനിപ്പിക്കാൻ നിയമം ശക്തമായി നിലനിൽക്കുമ്പോഴും ഇന്ത്യയിലെ ഗ്രാമങ്ങളിൽ നടക്കുന്നത് അത്തരം ഹീനമായ പ്രവൃത്തികൾ ..10 വയസുകാരിയെ വിവാഹത്തിൻ്റെ മറവിൽ 50,000 രൂപയ്‌ക്ക് വിറ്റു എന്ന വാർത്തയാണ് ഇപ്പൊൾ പുറത്തുവരുന്നത് .
തന്നേക്കാള്‍ ഒരു വയസു മാത്രം പ്രായം കുറഞ്ഞ ആള്‍ക്ക് 10 വയസ്സുള്ള മകളെ വിവാഹം ചെയ്തു കൊടുത്തത് അച്ഛന്‍ തന്നെയാണ് . 50000 രൂപയ്ക്കാണ് അച്ഛന്‍ ബാലികയെ 35 വയസുള്ള ആള്‍ക്ക് വിവാഹം ചെയ്തു നല്‍കിയത്. ഗുജറാത്തിലെ ബനസ്‌കന്തയിലെ ആദിവാസി പെണ്‍കുട്ടിയ്ക്കാണ് ഈ ദുര്‍വിധി.
ഭര്‍ത്താവിന്റെ സഹോദരിയുടെ വീട്ടില്‍ നിന്നും രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയതായി ഗുജറാത്ത് പൊലീസ് എസിപി കെഎം ജോസഫ് പറഞ്ഞു.
വിവാഹത്തിൻ്റെ ദൃശ്യങ്ങൾ ഇടനിലക്കാരൻ പുറത്തുവിട്ടതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പൊലീസ് അന്വേഷണത്തിലാണ് ഇത് വിവാഹരൂപത്തിലുള്ള വില്‍പ്പനയാണെന്ന് വ്യക്തമായത്. ഗോവിന്ദ് താക്കൂര്‍ എന്നയാളാണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്.
ഇടനിലക്കാരൻ മുഖേനെയാണ് പിതാവ് മകളെ വിവാഹം ചെയ്‌ത് അയച്ചത്.. രണ്ട് മാസം മുന്‍പ് ബനസ്‌കന്തയ്ക്കടുത്ത് നടന്ന ആഘോഷത്തിനിടെ ജഗ് മല്‍ ഗമര്‍ എന്ന ഏജന്റാണ് പെണ്‍കുട്ടിയെ താക്കൂറിന് കാണിച്ചുകൊടുത്തത്. ഒന്നര ലക്ഷം രൂപയ്ക്കാണ് ഇവര്‍ തമ്മില്‍ ധാരണയിലെത്തിയത്.
എന്നാല്‍ ആദ്യഘട്ടമായി 50000 രൂപ മാത്രമാണ് നൽകിയത് എന്ന് പറയുന്നു . എന്നാല്‍ ബാക്കി കിട്ടാനുള്ള ഒരു ലക്ഷം രൂപയുടെ കാര്യത്തില്‍ ധാരണയാകാഞ്ഞതിനെത്തുടര്‍ന്ന് വിവാഹശേഷം പെണ്‍കുട്ടിയെ തിരികെ സ്വന്തം വീട്ടിലെത്തിക്കാന്‍ പിതാവ് ശ്രമിച്ചിരുന്നു. എന്നാല്‍ താക്കൂര്‍ പെണ്‍കുട്ടിയെ പിടിച്ചു വയ്ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിനും ഗോവിന്ദ് താക്കൂറിനും ഏജന്റിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
https://www.facebook.com/Malayalivartha