മകളെ അദ്ധ്യാപകൻ പീഡിപ്പിച്ചെന്ന പരാതിയിൽ നടപടിയില്ല; പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധവുമായി പെൺകുട്ടിയുടെ പിതാവ്

പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസാരിച്ചു കൊണ്ടിരിക്കവെ പ്രതിഷേധവുമായി ഒരു പെണ്‍കുട്ടിയുടെ പിതാവ്. ഹരിയാനയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നേരെ പ്രതിഷേധം ഉയർന്നത്. കേന്ദ്രസര്‍ക്കാരിന്റെ ബേട്ടി ബച്ഛാവോ, ബേട്ടി പഠാവോ എന്ന പദ്ധതിയോട് അനുബന്ധിച്ചായിരുന്നു അദ്ദേഹം മോഡിയുടെ നേര്‍ക്ക് പ്രതിഷേധം നടത്തിയിരിക്കുന്നത്. അശോക് കുമാര്‍ എന്ന ഒരു പെണ്‍കുട്ടിയുടെ പിതാവുകൂടിയായ വ്യക്തി പ്രതിഷേധവുമായി രംഗത്തെത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ ബേട്ടി ബച്ഛാവോ, ബേട്ടി പഠാവോ എന്ന പദ്ധതിയുടെ നടത്തിപ്പിനെ ചോദ്യം ചെയ്താണ് അദ്ദേഹം മോഡിയുടെ നേര്‍ക്ക് പ്രതിഷേധം നടത്തിയത്. താനേശ്വറിലെ തെരഞ്ഞെടുപ്പ് പരിപ്പാടിക്കിടെയായിരുന്നു സംഭവം. എവിടെയാണ് ബേട്ടി ബച്ഛാവോ, ബേട്ടി പഠാവോ എന്ന് ചോദിച്ചതിന് ശേഷം അശോക് കുമാര്‍ പേപ്പറുകള്‍ ചുരുട്ടി വലിച്ചെറിയുകയായിരുന്നു. അഞ്ച് മിനുറ്റോളം മുദ്രാവാക്യം വിളിച്ചതിന് ശേഷമായിരുന്നു പോലീസെത്തി അശോകിനെ സ്ഥലത്ത് നിന്നും മാറ്റിയത്.
ജഗദരിയിലെ ഗുലാബ് നഗര്‍ സ്വദേശിയാണ് അശോക് കുമാര്‍. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന തന്റെ മകളെ അധ്യാപകന്‍ ലൈംഗികാതിക്രമം ചെയ്തുവെന്ന പരാതി ഇദ്ദേഹം ഉയർത്തിയിരുന്നു. എന്നാൽ സ്‌കൂളിന്റെ പ്രിന്‍സിപ്പള്‍ വിഷയം മൂടിവെക്കാന്‍ ശ്രമിച്ചതായി അശോക് കുമാർ പറയുന്നു. സംഭവത്തില്‍ പരാതിപ്പെട്ട അവരെ അക്രമിക്കുകയും ജാതീയമായി അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്ന് അശോക് കുമാര്‍. എന്നാ പോലീസിന്റെ ഭാഗത്ത് നിന്നും യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് അവർ പറയുന്നു.
https://www.facebook.com/Malayalivartha