യു പി യില്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ച് കൊന്നു

ഉത്തര്‍പ്രദേശിലെ അലിഗഢില്‍ കോണ്‍ഗ്രസ് നേതാവിനെ അജ്ഞാതസംഘം വെടിവെച്ചു കൊന്നു. പ്രാദേശിക നേതാവായ മുഹമ്മദ് ഫറൂഖിനെയാണ് അജ്ഞാതസംഘം കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി ബൈക്കിലെത്തിയ സംഘം ശംഷാദ് മാര്‍ക്കറ്റിന് സമീപത്തുള്ള ഫറൂഖിന്റെ ഓഫീസില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ത്തു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അക്രമിസംഘത്തില്‍ ഒരാളെ പിടികൂടിയെങ്കിലും വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അയാളെ രക്ഷപ്പെടുത്തി കൊണ്ടുപോവുകയായിരുന്നു. ഫറൂഖിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വത്ത് തര്‍ക്കമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha