ആറു വിമാനത്താവളങ്ങളില്‍ വ്യോമസേനയ്ക്കുള്ള യുദ്ധവിമാന പരിശീലനം ആരംഭിച്ചു... വ്യോമസേന ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്

രാജ്യത്തെ ആറു വിമാനത്താവളങ്ങളില്‍ വ്യോമസേനയ്ക്കുള്ള യുദ്ധവിമാന പരിശീലനം ആരംഭിച്ചു. വ്യോമസേന ഈസ്റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. വിപുലമായ അഭ്യാസ പ്രകടനങ്ങള്‍ക്കാണ് വ്യോമസേന തയ്യാറെടുക്കുന്നത്. അസമിലെ ഗുവഹത്തി , അരുണാചല്‍ പ്രദേശിലെ ദിമാപൂര്‍ , പാസിഘട്ട് , മണിപ്പൂരിലെ ഇംഫാല്‍ , പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത , ആന്‍ഡല്‍ എന്നിവിടങ്ങളില്‍ ഒരുക്കിയിട്ടുള്ള ആറു വ്യോമത്താവളങ്ങളില്‍ നിന്നാണ് യുദ്ധ വിമാനങ്ങള്‍ കുതിച്ചുയരുക. രണ്ട് ഘട്ടമായി നടക്കുന്ന പരിശീലനത്തിന്റെ ആദ്യ ഘട്ടം ഇന്നാരംഭിച്ചു .
ചൈനയില്‍ നിന്നടക്കം ഏതെങ്കിലും തരത്തിലുള്ള തിരിച്ചടികള്‍ ഉണ്ടായാല്‍ അവ ഫലപ്രദമായി നേരിടുകയും , ശക്തമായി തിരിച്ചടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പശ്ചിമ ബംഗാള്‍ അടക്കമുള്ള വ്യോമത്താവളങ്ങള്‍ തെരഞ്ഞെടുത്തത്. ഈ മാസം 29 നാണ് രണ്ടാം ഘട്ടം ആരംഭിക്കുക .
https://www.facebook.com/Malayalivartha