'ഇന്ത്യ ഗോബാക്ക്', 'മേരേ ജാന്‍ ഇമ്രാന്‍ഖാന്‍', കശ്മീർ ആപ്പിളുകളിൽ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ ; ആപ്പിൾ വാങ്ങിക്കാതെ ജനങ്ങൾ; പ്രതിഷേധവുമായി വ്യാപാരികള്‍

രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളുമായി കശ്മീര്‍ ആപ്പിളുകൾ. കശ്മീര്‍ താഴ്വരകളിൽ വിളഞ്ഞ ആപ്പിളുകൾ ജമ്മുവിലെ മാര്‍ക്കറ്റുകളില്‍ വില്‍പ്പനക്കായി കൊണ്ട് വന്നപ്പോഴായിരുന്നു ആപ്പിളുകളിൽ മാര്‍ക്കര്‍ പേന ഉപയോഗിച്ച് രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്ന കാര്യം ശ്രദ്ധിച്ചത്. സംഭവത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കശ്മീരില്‍നിന്നുള്ള ആപ്പിളുകള്‍ ബഹിഷ്‌കരിക്കുമെന്ന് കഠുവ വ്യാപാരികള്‍ അറിയിക്കുകയുണ്ടായി.
'ഇന്ത്യ ഗോബാക്ക്', 'മേരേ ജാന്‍ ഇമ്രാന്‍ഖാന്‍', 'ഞങ്ങള്‍ക്കു സ്വാതന്ത്ര്യം വേണം' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ആപ്പിളുകളില്‍ എഴുതിയിരുന്നത്. മുദ്രാവാക്യങ്ങള്‍ ഇംഗ്ലീഷിലും ഉറുദുവിലുമായിരുന്നു. ആപ്പിളുകളില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ കണ്ടതോടെ ആരും ഇവ വാങ്ങിക്കാൻ തയ്യറാകുന്നില്ല. ഇതോടെ ആപ്പിളിന്റെ വില്‍പ്പന കുറഞ്ഞ് കച്ചവടക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്. സംഭവത്തെത്തുടര്‍ന്ന് വ്യാപാരികള്‍ പ്രതിഷേധ പ്രകടനം നടത്തി. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കശ്മീരില്‍നിന്നുള്ള ആപ്പിളുകള്‍ ബഹിഷ്‌കരിക്കുമെന്ന് കഠുവ മൊത്തവ്യാപാര കേന്ദ്രത്തിന്റെ പ്രസിഡന്റ് രോഹിത് ഗുപ്ത അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha