ശബരിമലയില്‍ തേജസ്വി, പ്രധാനമന്ത്രിയെ പോലും അല്‍ഭുതപ്പെടുത്തി; കേരളത്തിലെ ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ യുവജനത ശക്തമായി രംഗത്തിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് എംപി തേജസ്വി സൂര്യ

തേജസ്വി സൂര്യയുടെ നിലപാട്, അതാണ് വെടിക്കെട്ട്. കേരളത്തിലെ ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ യുവജനത ശക്തമായി രംഗത്തിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് ബംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ പറഞ്ഞു. മഞ്ചേശ്വരം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 'പാഞ്ചജന്യം മുഴങ്ങട്ടെ, താമര വിരിയട്ടെ' എന്ന മുദ്രാവാക്യവുമായി യുവമോര്‍ച്ച കാസര്‍കോട് ജില്ലാ കമ്മിറ്റി കുമ്പളയില്‍ സംഘടിപ്പിച്ച യുവസമാവേശ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ ആചാരാനുഷ്ഠാന സംരക്ഷണത്തിനായി യുവാക്കള്‍ ഇനിയും രംഗത്ത് വരണം. മഞ്ചേശ്വരത്ത് ജയിച്ചാല്‍ കേരളത്തിലാകെ ബിജെപി വിജയിക്കും. ഇക്കാര്യത്തില്‍ ഉത്തമ ബോധ്യമുള്ളത് കൊണ്ടാണ് ഇടത് വലത് മുന്നണികള്‍ വോട്ട് കച്ചവടത്തിന്റെ അവിശുദ്ധ രാഷ്ട്രീയം ഇവിടെ പയറ്റുന്നത്. പഠനത്തിനും ഉദ്യോഗത്തിനുമായി ആയിരക്കണക്കിന് മലയാളികളാണ് ബെഗളൂരുവിനെ ആശ്രയിക്കുന്നത്. കേരള സര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ കാരണമാണ് ബെംഗളൂരുവിലേക്ക് വരേണ്ടി വരുന്നതെന്നാണ് അവര്‍ പറയുന്നത്. മലയാളികള്‍ക്കൊപ്പമാണ് ഞാന്‍ ഓണം ആഘോഷിക്കാറ്. എന്നാല്‍ കേരളത്തില്‍ ദസറ ആഘോഷിക്കാന്‍ കേരളസര്‍ക്കാര്‍ അനുവദിക്കുന്നില്ല. ബിജെപിയുടെ സ്ഥാപകനേതാവ് ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജീവത്യാഗത്തിന് രാജ്യം നല്‍കിയ അംഗീകാരമാണ് ജമ്മുകശ്മീരിന്റെ മോചനം. എന്‍ഡിഎ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അഞ്ച് വര്‍ഷത്തേക്ക് ജയിക്കാന്‍ മാത്രമല്ല നാടിന്റെ പുരോഗമനം സാധ്യമാക്കാന്‍ വേണ്ടിയാണെന്ന് തേജസ്വി സൂര്യ പറഞ്ഞു.
https://www.facebook.com/Malayalivartha