തരൂര്‍ മോദിയോ, ഓം ബിര്‍ല ഞെട്ടി; അന്താരാഷ്ട്ര വേദിയില്‍ ജമ്മു കശ്മീര്‍ വിഷയം വീണ്ടും ഉന്നയിച്ച പാകിസ്താനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍

തരൂര്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ സംഘത്തെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് നയിച്ചത്. അന്താരാഷ്ട്ര വേദിയില്‍ ജമ്മു കശ്മീര്‍ വിഷയം വീണ്ടും ഉന്നയിച്ച പാകിസ്താനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. പാക് നടപടി വൈരുദ്ധ്യം നിറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തി കടന്നുള്ള അസംഖ്യം ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദിയായ രാജ്യം, കശ്മീരികളുടെ രക്ഷകരെന്ന വ്യാജവേഷം കെട്ടുകയാണെന്നും തരൂര്‍ ആരോപിച്ചു.
സെര്‍ബിയയില്‍ നടന്ന യു എന്‍ അഫയേഴ്സിന്റെ ഇന്റര്‍പാര്‍ലമെന്ററി യൂണിയന്‍ സ്റ്റാന്‍ഡിങ് കമ്മറ്റി സമ്മേളന വേദിയിലായിരുന്നു പാകിസ്താനെതിരെ തരൂര്‍ രംഗത്തെത്തിയത്. തരൂര്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ സംഘത്തെ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് നയിച്ചത്. കനിമൊഴി, രാംകുമാര്‍ വര്‍മ, സംബിത് പത്ര തുടങ്ങിയ എം പിമാരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍. ജമ്മു കശ്മീരിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഡിസംബറില്‍ എ പി എ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാനാകില്ലെന്ന് പാകിസ്താന്‍ ഇന്റര്‍ പാര്‍ലമെന്ററി യൂണിയനില്‍ പ്രസ്താവിച്ചിരുന്നു. പാകിസ്താന്റേത് അധിക്ഷേപപരമായ ദുരാരോപണം ഉന്നയിക്കലാണ്. ഞങ്ങള്‍ ഞങ്ങളുടെ പോരാട്ടങ്ങള്‍ ജനാധിപത്യരീതിയില്‍ നടത്തിക്കോളാം.അതിര്‍ത്തി കടന്നുള്ള ഇടപെടല്‍ ആവശ്യവുമില്ല, സ്വാഗതം ചെയ്യുന്നുമില്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് പാകിസ്താന്‍ നടത്തിയത് പരുഷമായ പൊട്ടിത്തെറിക്കലാണെന്ന് വിമര്‍ശിച്ച തരൂര്‍, ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും കൂട്ടിച്ചേര്‍ത്തു. പാകിസ്താന്‍ സംഘത്തിന്റെ പരാമര്‍ശങ്ങള്‍ വേദിയെ ദുരുപയോഗം ചെയ്യലാണെന്നും തരൂര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha