നിര്‍മലയുടെ ഉഗ്രന്‍ പൂട്ട് മന്‍മോഹനും; ഡോ. മന്‍മോഹന്‍ സിങും ഡോ. രഘുറാം രാജനും ഇരുന്ന കാലഘട്ടമാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ഏറ്റവും മോശം സമയം എന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

നിര്‍മലയുടെ ഉഗ്രന്‍ പൂട്ട് മന്‍മോഹനും, മിണ്ടാട്ടം മുട്ടി കോണ്‍ഗ്രസ്. പ്രധാനമന്ത്രി പദത്തില്‍ ഡോ. മന്‍മോഹന്‍ സിംഗും റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഡോ. രഘുറാം രാജനും ഇരുന്ന കാലഘട്ടമാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ഏറ്റവും മോശം സമയം എന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആരോപിച്ചു. കൊളമ്പിയ സര്‍വകലാശാലയിലെ സ്‌കൂള്‍ ഒഫ് ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്‌ളിക് അഫയേഴ്‌സ് സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
എന്‍.ഡി.എ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ അടുത്തിടെ രഘുറാം രാജന്‍ വിമര്‍ശിച്ചത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. റിസര്‍വ് ബാങ്കിന്റെ തലപ്പത്ത് രാജന്‍ ഇരുന്ന കാലത്ത്, ഫോണ്‍ കോള്‍ ശുപാര്‍ശകളുടെ പിന്‍ബലത്തില്‍ പോലും പൊതുമേഖലാ ബാങ്കുകള്‍ വാരിക്കോരി വായ്പകള്‍ കൊടുത്തു. ഇപ്പോള്‍ അതേ ബാങ്കുകള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് മൂലധന സഹായം കിട്ടാന്‍ കാത്തിരിക്കുകയാണ്. ഈ ബാങ്കുകള്‍ക്ക് ജീവസഹായം നല്‍കുകയാണ് ഇപ്പോള്‍ തന്റെ പ്രഥമ ജോലി.ഡോ. രാജന്‍ ഓരോ കാര്യവും ഉള്ളില്‍ത്തട്ടിയാണ് പറയുന്നത് എന്നതില്‍ എനിക്ക് സംശയമില്ല. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഏറ്റവും ഉത്സാഹപൂര്‍ണമായിരുന്ന കാലഘട്ടത്തില്‍ റിസര്‍വ് ബാങ്കിന്റെ തലപ്പത്തെത്തിയ പണ്ഡിതനെന്ന നിലയില്‍ അദ്ദേഹത്തോട് ബഹുമാനവുമുണ്ട്. എന്നാല്‍, അദ്ദേഹവും മന്‍മോഹന്‍ സിംഗും ഒന്നിച്ചുണ്ടായിരുന്ന കാലഘട്ടമാണ് ബാങ്കുകളുടെ ഏറ്റവും മോശം സമയമെന്നത് വസ്തുതയാണ്. അക്കാലത്ത്, നമുക്ക് അത് അറിയാന്‍ കഴിഞ്ഞില്ല', നിര്‍മ്മല പറഞ്ഞു.2.16 ലക്ഷം കോടിഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 2011 12ല്‍ 9,190 കോടി രൂപയായിരുന്നത്, ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയ 2014 മേയില്‍ 2.16 ലക്ഷം കോടി രൂപയായി ഉയര്‍ന്നിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ഡോ. മന്‍മോഹന്‍ സിംഗ് ഡോ രഘുറാം രാജന്‍ 'സഖ്യ'ത്തെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വിമര്‍ശിച്ചത്.
https://www.facebook.com/Malayalivartha