അവര്‍ നേരത്തെ എത്തി, നാസ അറിഞ്ഞില്ലേ, ഒരു മുഴം മുന്‍പേ ഇന്ത്യ; സ്ത്രീകള്‍ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിന് തയ്യാറെടുത്ത് നാസ

ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയായ ഗഗന്‍യാനിലെ ആദ്യ സംഘത്തില്‍ വനിതകളായ ബഹാരാകാശ സഞ്ചാരികള്‍ ഉണ്ടാവികില്ലെങ്കിലും ഇന്ത്യയുടെ ചുണക്കുട്ടികള്‍ നേരത്തെ കരുത്ത് തെളിയിച്ചിരുന്നു, കല്‍പന ചൗളയും സുനിത വില്യംസും. ആദ്യ ബഹിരാകാശ സംഘത്തിലേക്ക് ഇന്ത്യന്‍ സൈന്യത്തിലെ ടെസ്റ്റ് പൈലറ്റുകളെയാണ് ഐ.എസ്.ആര്‍.ഒ പരിഗണിക്കുന്നത്. നിലവില്‍ ടെസ്റ്റ് പൈലറ്റ് പദവിയില്‍ ഒരു വനിത പോലും ഇല്ല എങ്കിലും മറക്കാനാകുമോ നമ്മുടെ കല്‍പന ചൗള, സുനിത വില്യംസ് എന്നീ പേരുകളെ.
1995ല്‍ ബഹിരാകാശ ഗവേഷണ സംഘത്തില്‍ അംഗമായതോടെ തന്റെ എക്കാലത്തെയും സ്വപ്നമായ ബഹിരാകാശ യാത്രയിലേക്കുള്ള വാതിലുകള്‍ കല്‍പനയ്ക്കു മുമ്പില്‍ തുറന്നു ഒപ്പം ഇന്ത്യയ്ക്കും. കൊളംബിയ ബഹിരാകാശ വാഹനം എന്ന ബഹിരാകാശ വാഹനത്തില്‍ 1997 നവംബര്‍ 19ന് അഞ്ച് സഹഗവേഷകര്‍ക്കൊപ്പം അവള്‍ ചരിത്രത്തിലേക്ക് പറന്നുയര്‍ന്നു.
ഇന്ത്യയില്‍ ജനിച്ചവരില്‍ കല്‍പനയ്ക്കു മുമ്പ് രാകേഷ് ശര്‍മ്മ മാത്രമേ ബഹിരാകാശ യാത്ര നടത്തിയിട്ടുള്ളു. എന്നാല്‍ അമേരിക്കന്‍ പൗരത്വമെടുത്ത് അമേരിക്കയെ പ്രതിനിധീകരിച്ചുതന്നെയാണ് കല്‍പന ചരിത്രം കുറിച്ചത്. രാകേഷ് ശര്‍മ്മയാകട്ടെ സോവിയറ്റ് യൂണിയന്റെ ബഹിരാകാശ വാഹനത്തിലാണ് സഞ്ചരിച്ചതെങ്കിലും ഇന്ത്യയെയാണു പ്രതിനിധീകരിച്ചത്.
ആദ്യയാത്രയില്‍ 375 മണിക്കൂറുകളോളം കല്‍പന ബഹിരാകാശത്തു ചിലവഴിച്ചു. 65 ലക്ഷം മൈല്‍ ദൂരം താണ്ടി. ഇതിനിടയില്‍ സൂര്യന്റെ ഉപരിതല താപത്തെപ്പറ്റിയുള്ള ഗവേഷണങ്ങള്‍ക്കായി വികസിപ്പിച്ച സ്പാര്‍ട്ടന്‍ 204 എന്ന കൃത്രിമ ഉപഗ്രഹത്തെ ഭ്രമണ പഥത്തിലെത്തിക്കാനും അവര്‍ നിയുക്തയായി. തീര്‍ന്നില്ല ഇന്ത്യയുടെ രക്തം സുനിതവില്യംസ് നാലു പ്രാവശ്യം ബഹിരാകാശത്ത് നടക്കുകയുണ്ടായിട്ടുണ്ട്.ധ14പ നാലു പ്രാവശ്യവും കൂടി അവര്‍ നടന്ന സമയം 29 മണിക്കൂറും 17 മിനിറ്റുമാണ്. 2007ല്‍ സുനിതവില്യംസ് ഇന്ത്യയിലെത്തി സബര്‍മതി ആശ്രമവും ഗുജറാത്തില്‍ അവരുടെ പിതാവിന്റെ ജന്മഗ്രാമമായ ഝുലാസന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ഈ സന്ദര്‍ശനവേളയില്‍ വേള്‍ഡ് ഗുജറാത്തി സൊസൈറ്റി അവര്‍ക്ക് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിശ്വപ്രതിഭാ അവാര്‍ഡ് നല്കുകയുണ്ടായി. പോരേ ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍.
https://www.facebook.com/Malayalivartha