ഏക മകനെ കാണാനില്ലെന്ന് ഭിന്ന ശേഷിക്കാരായ മാതാപിതാക്കളുടെ പരാതി; അന്വേഷിച്ചെത്തിയ പോലീസ് ഞെട്ടി; ഒടുവിൽ മകനോട് കോടതി പറഞ്ഞത് ഇങ്ങനെ

ജനിച്ച കാലം മുതൽ നമ്മെ വളർത്തി വലുതാക്കിയ മാതാപിതാക്കളെ സംരക്ഷിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ്. ആ കർത്തവ്യത്തിൽ നിന്നും ആർക്കും ഒളിച്ചോടാനാകില്ല. അത് ലോക സുഖം വെടിഞ്ഞ് ജീവിക്കുന്ന സന്ന്യാസിയാണെങ്കിൽ പോലും. മാതാപിതാക്കള്‍ക്ക് മാസം ചെലവിനുള്ള തുക നല്‍കണ'മെന്ന് യുവാവിനോട് അഹമ്മദാബാദ് ഹൈക്കോടതി ഉത്തരവിട്ടു. മാതാപിതാക്കളെ ഉപേക്ഷിച്ച് സന്യാസ ജീവിതം നയിക്കാന്‍ പോയ മകനോടാണ് കോടതിയുടെ ഉത്തരവ്.
ഭിന്നശേഷിക്കാരായ വൃദ്ധരായ മാതാപിതാക്കളുടെ ഏകമകനാണ് ധര്‍മേഷ് ഗോയല്‍. ഫാര്‍മസിയില്‍ മാസറ്റര്‍ ബിരുദം നേടിയ ഗോയല്‍ പ്രതിമാസം 60,000 രൂപ ശമ്ബളമുള്ള ജോലി മാറ്റി വച്ച ശേഷം മാതാപിതാക്കളുടെ കയ്യിൽ നിന്നും 50,000 രൂപ വാങ്ങിയ ശേഷം ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്ന എന്‍ജിഒയ്ക്ക് ഒപ്പം കൂടി. തുടര്‍ന്ന് മാതാപിതാക്കളുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു. എന്നാൽ ഏക മകൻ ഗോയല്‍ ഉപേക്ഷിച്ച് പോയതോടെ മാതാപിതാക്കള്‍ക്ക് ആശ്രയമൊന്നുമില്ലാതെയായി. ഏകദേശം 35 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു മകനെ പഠിപ്പിച്ചത് . തുടർന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടു.
പോലീസ് സഹായത്തോടെ മകനെ കണ്ടെത്തുകയായിരുന്നു. എന്നാല്‍ തനിക്ക് മാതാപിതാക്കളുടെ കാര്യത്തില്‍ ഉത്തരവാദിത്തമില്ലെന്നും സന്യാസമാണ് തന്റെ ജീവിതലക്ഷ്യമെന്നും ഗോയല്‍ പറയുകയുണ്ടായി. ഇതോടെയാണ് രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചത്. മാതാപിതാക്കളുടെ ഭാഗം ന്യായമാണെന്ന് മനസിലാക്കിയ കോടതി മകന്‍ ചെലവിന് കൊടുക്കണമെന്ന് വിധിക്കുകയും ചെയ്തു .
https://www.facebook.com/Malayalivartha