വിദ്യാഭ്യാസയോഗ്യത പത്താം ക്ലാസ് മാത്രം... ജോലി ലാന്‍ഡ് ട്രിബ്യൂണല്‍ ജഡ്ജി

വ്യാജ ജഡ്ജി ചമഞ്ഞ് സ്ഥലമിടപാട് കേസുകളില്‍ കൈകടത്തിയിരുന്നയാള്‍ പോലീസ് പിടിയില്‍. മേട്ടുപ്പാളയം സ്വദേശി എ ആര്‍ ചന്ദ്രനെയാണ് (54) ധര്‍മപുരി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാളോടൊപ്പം ഗണ്‍മാനായി നടന്നിരുന്ന തിരുവണ്ണാമല കണ്ണമംഗലം സ്വദേശി കുമാറിനെയും(49) അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളില്‍ നിന്ന് തോക്കും കണ്ടെടുത്തു. ലാന്‍ഡ് ട്രിബ്യൂണല്‍ ജഡ്ജി എന്ന ഐ ഡി കാര്‍ഡുമായാണ് പത്താം ക്ലാസ് മാത്രം പാസായ ചന്ദ്രന്‍ സ്ഥലമിടപാടിനായി വിലസിയിരുന്നത്. ഇരുപതോളം വര്‍ഷമായി സ്വന്തമായുള്ള കാറിനുമുന്നില്‍ ജഡ്ജിയെന്ന ബോര്‍ഡുമായാണ് യാത്ര ചെയ്തിരുന്നത്. സഫാരിസൂട്ട് ധരിച്ച രണ്ട് ആയുധധാരികളായ അംഗരക്ഷകര്‍ക്കൊപ്പമാണ് സഞ്ചാരം. മാസത്തിലൊരിക്കല്‍ രാത്രിയില്‍ മാത്രമാണ് ചന്ദ്രന്‍ വന്നുപോകുന്നതെന്ന് അയല്‍ക്കാര്‍ പറയുന്നു. പട്ടാളത്തിലുള്ള ഉദ്യോഗം ഉപേക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍ അനുമതിയോടുകൂടി സിവില്‍ക്കേസുകള്‍ കൈകാര്യം ചെയ്യുന്ന ആര്‍ബിട്രേഷന്‍ ജഡ്ജിയാണ് താനെന്നാണ് ഇയാള്‍ ചോദിക്കുന്നവരോട് പറഞ്ഞിരുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്ബ് ചെറിയതോതിലുള്ള പുസ്തകക്കടയാണ് ഇയാള്‍ക്കുണ്ടായിരുന്നതെന്ന് അയല്‍ക്കാര്‍ പറയുന്നു. കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങിയശേഷം മേട്ടുപ്പാളയത്തെ വസതിയിലെത്തിച്ചപ്പോഴാണ് ഇരുനിലവീടിന്റെ മുകളിലെ മുറിയില്‍ സൂക്ഷിച്ചിരുന്ന വ്യാജരേഖകള്‍ കണ്ടെടുത്തത്. മേട്ടുപ്പാളയത്ത് മുമ്ബ് ഇയാളുടെ പേരില്‍ നല്‍കിയ കേസില്‍ പണം നല്‍കി ഒഴിവായതോടെ കോയമ്ബത്തൂര്‍ ജില്ലയില്‍ എവിടെയും സ്ഥലമിടപാടില്‍ ഇയാള്‍ ഇടപെടാറില്ല. ചന്ദ്രനെതിരെയുള്ള സിവില്‍ക്കേസുകള്‍ ധര്‍മപുരി, ഹൊസൂര്‍, സേലം കീഴ്‌ക്കോടതികളില്‍ നിലവിലുണ്ടെങ്കിലും കെ എസ് ജഗന്നാഥന്‍ എന്നയാള്‍ ഹൈക്കോടതിയില്‍ പോയതോടെയാണ് ധര്‍മപുരി െ്രെകംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. ഇയാള്‍ അറസ്റ്റിലായ വിവരമറിഞ്ഞ് പരാതിനല്‍കാന്‍ ദിവസവും ആളുകള്‍ എത്തുന്നുണ്ടെന്ന് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha