ചരിത്രം തിരുത്തി കുറിക്കാൻ അമിത്ഷാ ....! ഇനി ഇന്ത്യയുടെ പുതുചരിത്രം

ഇന്ത്യയുടെ ചരിത്രം വളച്ചൊടിക്കപ്പെട്ടതാണെന്നും രാജ്യചരിത്രം തിരുത്തിയെഴുതേണ്ട സമയമായെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പലകുറി പ്രഖ്യാപനവുമായി രംഗത്ത് എത്തിയതിന് പിന്നാലെ . ഇന്ത്യയുടെ രാഷ്ട്രീയ - സ്വാതന്ത്യ സമര ചരിത്രം മാറ്റി എഴുതേണ്ട സമയമായെന്ന് വീണ്ടും അത്തരത്തിൽ അവർത്തിയ്കുകയാണ്. ഇന്ത്യയുടെ യഥാര്‍ത്ഥ കാഴ്ച്ചപാടില്‍ ചരിത്രം മാറ്റി എഴുതാന്‍ ചരിത്രകാരന്‍മാര്‍ തയ്യാറാകണമെന്നും ഷാ ആഹ്വാനം ചെയ്തു. വി ഡി സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കണമെന്നതടക്കമുള്ള വാദങ്ങള്‍ ഒരു വശത്ത് ബിജെപി നേതാക്കള്‍ ഉന്നയിക്കുന്നതിനിടെയാണ് ഷായുടെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്.അധികാരത്തിലിരിക്കുമ്പോൾ അബദ്ധങ്ങൾ കാണിച്ചവരാണ് നമ്മുടെ ചരിത്രം എഴുതിയത്. ഒരു പാടു കാര്യങ്ങൾ അവർ തിരുത്തി കുറിച്ചിട്ടുണ്ടാവാം എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
ചരിത്രം ഇന്ത്യയുടെ കണ്ണിലൂടെ തിരുത്തി രചിക്കപ്പെടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മറിച്ച് 1857 ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ ശിപായി ലഹളയായി വിലയിരുത്തുന്നത് ഒഴിവാക്കപ്പെടണമെന്നതു കൊണ്ടുകൂടിയാണ് ചരിത്രം മാറ്റി എഴുതണമെന്ന് ആവശ്യപ്പെടുന്നതെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ശിപായി ലഹളയെന്നത് ബ്രിട്ടിഷുകാരുടെ കാഴ്ചപ്പാടിലെ ചരിത്ര നിര്‍മ്മാണമാണെന്നും ഇന്ത്യയുടെ കാഴ്ചപാടില്‍ ഒന്നാം സ്വാതന്ത്ര്യസമരമാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടാണ് ഇന്ത്യയുടെ കാഴ്ചപ്പാടിലൂടെ ചരിത്രം മാറ്റി എഴുതണമെന്ന് ആവശ്യപ്പെടുന്നതെന്നും ഷാ വ്യക്തമാക്കി. വരാണസിയില്‍ നടക്കുന്ന അന്താരാഷ്ട്രാ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു ഷായുടെചൂണ്ടികാട്ടൽ.
https://www.facebook.com/Malayalivartha