ഗാന്ധിയെ കൊന്ന പോലെ കേജരിവാളിനെ കൊല്ലുമെന്ന് സ്വാമി ഓംജി

രാജ്യദ്രോഹ പ്രവൃത്തികള്‍ ഇനിയും തുടര്‍ന്നാല്‍ ഗാന്ധിജിയെ വധിച്ചതുപോലെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിനെയും വെടിവച്ചു കൊല്ലുമെന്ന് സ്വാമി ഓംജി. ഹിന്ദു മഹാസഭാ നേതാവെന്നു സ്വയം വിശേഷിപ്പിക്കുന്ന സന്യാസി സ്വാമി ഓംജിയുടെ വിവാദ പ്രസ്താവനയുടെ വീഡിയോ ദൃശൃം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഈ സ്ഥിതി തുടര്‍ന്നാല്‍ അരവിന്ദ് കേജരിവാളിനും മഹാത്മാഗാന്ധിയുടെ വിധിയാണ് ഉണ്ടാവുകയെന്നാണു സ്വാമി ഓംജി പറഞ്ഞത്. മഹാത്മാഗാന്ധിയുടെ വധത്തിനു പിന്നില്‍ ഹിന്ദു മഹാസഭയാണെന്നും സ്വാമി തുറന്നടിച്ചു.
കെജരിവാള്‍ ദേശീയവാദി അല്ലെന്നും അതിനാല്‍ തങ്ങള്‍ അയാളെ വധിക്കുമെന്നും ഓംജി പറഞ്ഞതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കെജരിവാള്‍ രാജ്യദ്രോഹിയാണെന്നും ഓംജി പറയുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പാലികാ ബസാറില്‍ നിന്ന് മത്സരിച്ചിട്ടുള്ള ഹിന്ദു മഹാസഭയിലെ അംഗമാണ് സ്വാമി ഓംജി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























