സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പാക്കറ്റ് പാലുകളിൽ കാൻസറിനു കാരണമാകുന്ന രാസപദാർത്ഥമായ അഫ്ലക്ടോക്സിൻ എം വൺ എന്ന രാസ പദാർത്ഥം കണ്ടെത്തി..ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ ജാഗ്രതാ മുന്നറിയിപ്പ്

സ്ഥിരമായി പാൽ ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും..കാപ്പിയും ചായയും പാലും നമ്മുടെ ദൈനദിന ഭക്ഷണത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു. പണ്ടൊക്കെ നാട്ടിൻപുറങ്ങളിൽ നിന്നുള്ള ശുദ്ധമായ പശുവിൻ പാൽ ലഭിച്ചിരുന്നു എങ്കിൽ ഇന്ന് ഭൂരിപക്ഷവും ആശ്രയിക്കുന്നത് പാക്കറ്റ് പാലിനെയാണ്
പക്ഷെ ഇത്തരം പല്ലുകളിൽ അടങ്ങിരിക്കുന്ന ഘടകങ്ങൾ പലപ്പോഴും ഗുണത്തേക്കാൾ ഉപരി ദോഷമാണ് ഉണ്ടാക്കുന്നത് .. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പാക്കറ്റ് പാലുകളിൽ കാൻസറിനു കാരണമാകുന്ന രാസപദാർത്ഥമായ അഫ്ലക്ടോക്സിൻ എം വൺ എന്ന രാസ പദാർത്ഥം കണ്ടെത്തി എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു . ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
കേരളത്തിന് പുറമേ തമിഴ്നാട്, ദില്ലി എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്ന പാലിലും ഇതേ രാസപദാർത്ഥം കണ്ടന്റ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ സർവ്വെയിൽ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ എല്ലായിടത്തു നിന്നും സാംപിളുകൾ ശേഖരിച്ചുകൊണ്ടാണ് ഫുഡ് സേഫ്റ്റി അതോരിറ്റി നാഷണൽ മിൽക്ക് സേഫ്റ്റി ആൻഡ് ക്വാളിറ്റി സർവ്വെ നടത്തിയത്. ഇതിൽ കേരളം, തമിഴ്നാട്, ദില്ലി എന്നിവിടങ്ങളിൽ നിന്നുള്ള ആറു ശതമനം സാംപിളുകളിൽ അഫ്ലക്ടോക്സിൻ എം വണിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്.
. കാലിത്തീറ്റ വഴിയാണ് ഇത് പാലില്‍ എത്തുന്നതെന്നും സംസ്‌കരിച്ച് എത്തുന്ന പാലിലാണ് രാസപദാര്‍ഥത്തിന്റെ അളവ് കൂടുതലെന്നും സര്‍വ്വേയിലൂടെ കണ്ടെത്തി. എന്നാല്‍ അഫ്‌ലക്ടോക്‌സിന്റെ അളവു നിയന്ത്രിക്കാന്‍ നിലവില്‍ രാജ്യത്തു സംവിധാനമൊന്നുമില്ല...കാലിത്തീറ്റയിൽ ഇതിന്റെ അളവ് നിയന്ത്രിക്കാനും സാധിക്കില്ലെന്നാണ് പറയുന്നത്
എന്നാൽ രാജ്യവ്യാപകമായി 6432 സാംപിളുകൾ പരിശോധിച്ചപ്പോൾ 93 ശതമാനവും സുരക്ഷിതമാണെന്നാണ് സർവ്വെയിൽ കണ്ടെത്തിയിരിക്കുന്നത്. അതേ സമയം പരിശോധിച്ചവയിൽ നാൽപ്പത്തൊന്ന് ശതമാനവും ചില മാനദണ്ഡങ്ങൾ വെച്ച് മനുഷ്യ ഉപയോഗത്തിന് പാകമല്ലെന്നും ഇവ ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാവില്ലെന്നാണ് സർവ്വെയുടെ നിഗമനം. പാലിൽ കൊഴുപ്പിന്റെയും സോളിഡ് നോൺ ഫാറ്റിന്റെയും അളവ് വേണ്ടത്രയില്ലെന്ന് സർവ്വെ ചൂണ്ടികാട്ടുന്നു. ഇത് പരിഹരിക്കാൻ ഫാമുകളിൽ കൂടുതൽ ആരോഗ്യകരമായ രീതിയിൽ കാലികളെ വളർത്തേണ്ടതുണ്ട്.
മായം ചേർത്തതായി കണ്ടെത്തിയ സാംപിളുകളിൽ 12 എണ്ണം മനുഷ്യ ഉപയോഗത്തിന് ഹാനികരമായതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ആറെണ്ണത്തിൽ ഹൈഡ്രജൻ പെരോക്സൈഡും മൂന്നിൽ ഡിറ്റർജന്റുകളും രണ്ടെണ്ണത്തിൽ യൂറിയയും ഒന്നിൽ ന്യൂട്രലൈസറും ചേർത്തിട്ടുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ കണ്ടെത്തിയ സാമ്പിളുകളിൽ ഒന്നു മാത്രമാണ് കേരളത്തിൽ നിന്നുള്ളത് എന്നത് ആശ്വാസകരമാണ്. കൂടാതെ പാലില്‍ വെള്ളം ചേര്‍ക്കുന്ന പ്രവണതയും രാജ്യത്ത് വര്‍ധിച്ചുവരുന്നതായും സര്‍വ്വേയില്‍ പറയുന്നു.
ബോറിക് ആസിഡ്, നൈട്രേറ്റ് എന്നിവയാണ് പാലിൽ മായം ചേർക്കാൻ സാധ്യതയുള്ള മറ്റ് രണ്ട് ഘടകങ്ങൾ. എന്നാൽ സർവ്വെയിൽ ഇത്തരത്തിൽ ഒരു സാംപിളും കണ്ടെത്തിയില്ല. പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്കും മായം കലര്‍ന്ന പാലിന്റെ വില്‍പ്പന നടത്തുന്നവര്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് സുപ്രീംകോടതി വിധി ഉണ്ടായിരുന്നു . സംസ്ഥാനങ്ങള്‍ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ ഇതിനായി വേണ്ട ഭേഗദതി വരുത്തണമെന്നും സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു.
ശുദ്ധമായ പാൽ മണിക്കൂറുകൾ മാത്രമേ കേടുകൂടാതിരിക്കൂ. എന്നാൽ, കിലോമീറ്ററുകൾ താണ്ടി എത്തുന്ന പാൽ ആഴ്ചകളോളം കേടുകൂടാതെയിരിക്കും. മാരകമായ രാസവസ്തുക്കളാണ് ഇതിനുപയോഗിക്കുന്നത്. കവർ പാലുകളിലാണ് കൂടുതൽ മാരകമായ രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ളത്
കറന്നെടുക്കുന്ന പാൽ അഞ്ച് മണിക്കൂറിലധികം അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിച്ചാൽ കേടാകും. കറന്നെടുക്കുന്ന സമയത്തു പാലിനു സാധാരണയായി 25 ഡിഗ്രി ചൂടുണ്ട്. ഓരോ മണിക്കൂർ കഴിയുമ്പോഴും അണുക്കളുടെ എണ്ണം ഇരട്ടിയാകും.
നാല് ഡിഗ്രിക്കു താഴെ ശീതീകരിച്ചാൽ മാത്രമേ പാൽ സൂക്ഷിച്ചുവയ്ക്കാനാകൂ. പതിനായിരം ലിറ്റർ പാൽ ശീതീകരിക്കാൻ 20,000 രൂപയിലധികം ചെലവാകും. എന്നാൽ ആന്റിബയോട്ടിക് ഗുളികകൾ പൊടിച്ചിടുകയോ കുത്തിവയ്പ് മരുന്നുകൾ ചേർക്കുകയോ ചെയ്താൽ പാൽ കേടാകില്ല. 500 രൂപമാത്രമാണ് ഇതിന് ചെലവ്.
2011ല്‍ കേരളമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭക്ഷ്യ സുരക്ഷാ അതോറിറ്റി ശേഖരിച്ച പാലിന്റെ സാമ്പിളില്‍ വന്‍തോതില്‍ മായം ചേര്‍ന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മായം ചേര്‍ക്കലിനെതിരായ പൊതു താല്‍പ്പര്യഹര്‍ജി കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. പാല്‍പ്പൊടി ഉപയോഗിച്ചാണ് വില്‍പ്പനക്കായി വലിയൊരു അളവ് പാല്‍ മില്‍മ തയ്യാറാക്കുന്നതെന്നായിരുന്നു കണ്ടെത്തല്‍. കൃത്രിമ പാലിലെ യൂറിയയുടെ അളവ് വൃക്കകളെ ബാധിക്കുമ്പോള്‍ രക്ത സമ്മര്‍ദ്ദം ഉയര്‍ത്തുന്നതും ഹൃദ്രോഗത്തിനു കാരണമാകുന്നതും പലപ്പോഴും മായം കലര്‍ന്ന പാലിന്റെ ഉപയോഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫോര്‍മാലിന്റെ സാന്നിധ്യം കരളിനേയും കാസ്റ്റിക് സോഡ കുടലുകളേയും ബാധിക്കുന്നു.പരിശോധനകളെ അതിജീവിക്കാനും പാൽ ശീതീകരിക്കുന്നതു മൂലമുണ്ടാകുന്ന ഭാരിച്ച ചെലവ് ഒഴിവാക്കി ലാഭം കൊയ്യാനുമാണ് ആന്റിബയോട്ടിക് മരുന്നുകൾ പാലില്‍ കലർത്തുന്നത്...
https://www.facebook.com/Malayalivartha