409 കോടിയുടെ കള്ളപ്പണവുമായി വിവാദ ആള്‍ദൈവം കല്‍ക്കിയെ പോലീസ് പൊക്കി ! പിടിച്ചത് പണം, സ്വര്‍ണം, രത്നം, ഡോളര്‍ തുടങ്ങി കോടികൾ ... അനുയായികളില്‍ രാഷ്ട്രീയക്കാര്‍, ബിസിനസുകാര്‍, സിനിമാതാരങ്ങള്‍ തുടങ്ങി നിരവധി പ്രമുഖരും

409 കോടിയുടെ കള്ളപ്പണവുമായി വിവാദ ആള്‍ദൈവം കല്‍ക്കിയെ പോലീസ് പൊക്കി ! പിടിച്ചത് പണം, സ്വര്‍ണം, രത്നം, ഡോളര്‍ തുടങ്ങി കോടികൾ ... അനുയായികളില്‍ രാഷ്ട്രീയക്കാര്‍, ബിസിനസുകാര്‍, സിനിമാതാരങ്ങള്‍ തുടങ്ങി നിരവധി പ്രമുഖരും
സ്വയം ആൾദൈവം ആയി പ്രഖ്യാപിച്ച് രംഗത്തുവന്ന കൽക്കി ഭഗവാന്റെ വിവിധ ആശ്രമത്തിലും സ്ഥാപനങ്ങളിലുമായി നടന്ന ആദായനികുതി വകുപ്പ് റെയ്ഡിൽ കോടിക്കണക്കിനു രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തി.
409കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തിയതായിട്ടാണ് പ്രാഥമിക വിലയിരുത്തൽ. എഴുപതുകാരനായ വിജയകുമാർ ആണ് വിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കൽക്കിയാണെന്ന് സ്വയം പ്രഖ്യാപിച്ചത്. 1990കളിലാണ് താൻ കൽക്കി ഭഗവാനാണെന്ന് ഇദ്ദേഹം പ്രഖ്യാപിച്ചത്.
ഒക്ടോബർ 16 മുതൽ കഴിഞ്ഞ മൂന്നു ദിവസമായി കൽക്കിയുടെ തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലുമുള്ള വിവിധ ആശ്രമങ്ങളിലും സ്ഥാപനങ്ങളിലുമാണ് ഒരേ സമയം റെയ്ഡ് നടന്നത് . . റിയൽ എസ്റ്റേറ്റ്, നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് കൽക്കി ബാബ ട്രസ്റ്റിന് എതിരേയുള്ളത്. രാഷ്ട്രീയ നേതാക്കളടക്കം ലക്ഷക്കണക്കിന് അനുയായികളാണ് ഇന്ത്യയിലും വിദേശത്തുമായി എഴുപതുകാരനായ കൽക്കി ഭഗവാനുള്ളത്.
വിദേശത്തു നിന്നുമാണ് കൽക്കിയുടെ ആശ്രമത്തിലേക്ക് പണം ഒഴുകുന്നതെന്നാണ് വിവരം ലഭിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന പണത്തിന്റെ ഭൂരിഭാഗവും ആന്ധ്രപ്രദേശിലും തമിഴ്നാട്ടിലും ഭൂമി വാങ്ങാനാണ് ഉപയോഗിക്കുന്നതെന്നും ആദായ നികുതി ഉദ്യോഗസ്ഥർ പറയുന്നു. ഇടപാടുകൾ സംബ ന്ധിച്ച രേഖകളെല്ലാം പൂഴ്ത്തിവച്ചിരിക്കുകയാണ്. ഇത്തരം ഭൂമി ഇടപാടുകളെല്ലാം യഥാർഥ അക്കൗണ്ടിന് പുറത്താണെന്നും അധികൃതർ അറിയിച്ചു.
ഏകദേശം 18 കോടി രൂപ വിലമതിക്കുന്ന 25 ലക്ഷം ഡോളറിന്റെ കറൻസിയും ആദായനികുതി വകുപ്പ് കണ്ടെടുത്തു. കണക്കിൽപ്പെടാത്ത 88 കിലോ സ്വർണാഭരണങ്ങൾ, രത്നങ്ങൾ എന്നിവയും കണ്ടെത്തി. സ്വർണാഭരണങ്ങൾ 26 കോടി രൂപ വിലമതിക്കുന്നവയാണ്.
രത്നങ്ങൾക്ക് അഞ്ച് കോടി രൂപയാണ് മൂല്യം നിശ്ചയിച്ചിരിക്കുന്നത്. ഇതെല്ലാം ചേർത്താണ് സ്ഥാപനത്തിന്റെ കണക്കിൽപ്പെടാത്ത സ്വത്തായി 409കോടി പറയുന്നത്.
എൽഐസിയിലെ മുൻ ക്ലർക്ക് ആയിരുന്ന വിജയകുമാർ എണ്‍പതുകളുടെ പകുതിയിലാണ് ജീവാശ്രമം എന്ന സ്ഥാപനം ആരംഭിച്ചത്. . തന്റെ അനുയായികൾക്ക് സമാന്തരമായ വിദ്യാഭ്യാസം നൽകുകയായിരുന്നു ആശ്രമത്തിന്റെ പ്രഖ്യാപിത ലക്ഷ്യം എന്ന് പറയുന്നു . ഇതോടൊപ്പം തന്നെ വണ്‍നെസ് സർവകലാശാല എന്ന പേരിൽ ഒരു യൂണിവേഴ്സിറ്റിയും കൽക്കി ആരംഭിച്ചു. ഭാര്യ പത്മാവതിയും മകൻ എൻകെവി കൃഷ്ണയുമാണ് ആശ്രമത്തിന്റെ ട്രസ്റ്റ് അംഗങ്ങൾ
https://www.facebook.com/Malayalivartha