കേരളത്തിലെ അഞ്ചുമണ്ഡലങ്ങള്‍ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയും മഹാരാഷ്ട്രയും നാളെ പോളിങ് ബൂത്തിലേക്ക്...

കേരളത്തിലെ അഞ്ചുമണ്ഡലങ്ങള്‍ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയും മഹാരാഷ്ട്രയും നാളെ പോളിങ് ബൂത്തിലേക്ക്. രണ്ടിടത്തും ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചതിനാല്‍ ഇന്ന് നിശബ്ദ പ്രചാരണമാണ് നടക്കുന്നത്.
കേരളത്തിലുള്‍പ്പെടെ 16 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 51 നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് ഉപതിരഞ്ഞെടുപ്പു നടക്കുന്നുണ്ട്. ഇതില്‍ 20 എണ്ണം ബി.ജെ.പിയുടെയും 12 എണ്ണം കോണ്‍ഗ്രസിന്റെയും സിറ്റിങ് സീറ്റുകളാണ്. നാലെണ്ണം ജെ.ഡി.യുവിന്റെയും. ഏറ്റവും കൂടുതല്‍ സീറ്റില്‍ (11) ഉപതിരഞ്ഞെടുപ്പുള്ളത് യുപിയിലാണ്. ഇതില്‍ 9 എണ്ണം ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളും.
അസമില്‍ നാലിടത്തും വോട്ടെടുപ്പ് നടക്കുകയാണ്. സിക്കിമിലെ 3 സീറ്റിലെ ഫലം സംസ്ഥാന നിയമസഭയുടെ ഭാവിയില്‍ നിര്‍ണായകമാണ്. ആകെ 32 സീറ്റുള്ള നിയമസഭയില്‍ എസ്.കെ.എം 17 സീറ്റിലും എസ്.ഡി.എഫ് 15 സീറ്റിലുമാണ് വിജയിച്ചത്. ഇപ്പോഴത് 16- 13 എന്ന സ്ഥിതിയിലാണ്. മൂന്നു സീറ്റിലും എസ്.ഡി.എഫ് ജയിച്ചാല്‍ 16- 16 എന്ന സ്ഥിതിയാവും.
ലോക് ജനശക്തി പാര്‍ട്ടി നേതാവ് രാമചന്ദ്ര പാസ്വാന്‍ അന്തരിച്ച ഒഴിവില്‍ ബിഹാറിലെ സമസ്തിപുര്‍ ലോക്സഭാ മണ്ഡലത്തിലും ഇന്നു ഉപതിരഞ്ഞെടുപ്പുണ്ട്.
"
https://www.facebook.com/Malayalivartha