ഇന്ത്യ-യു.എസ് വ്യാപാര കരാറിനുള്ള ചര്‍ച്ചകള്‍ അതിവേഗം മുന്നോട്ട് പോവുകയാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍

ഇന്ത്യ-യു.എസ് വ്യാപാര കരാറിനുള്ള ചര്‍ച്ചകള്‍ അതിവേഗം മുന്നോട്ട് പോവുകയാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ചര്‍ച്ചകള്‍ക്ക് ഉടന്‍ തന്നെ പരിസമാപ്തി ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു. ധനമന്ത്രി നിര്‍മലാ സീതാരാമനും യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മുച്ചിനും തമ്മില്‍ ഐ.എം.എഫ് ആസ്ഥാനത്ത് ചര്‍ച്ച നടക്കുകയാണ്.
സ്റ്റീവന്‍ അടുത്ത മാസം തുടര്‍ ചര്‍ച്ചകള്‍ക്കായി ഇന്ത്യ സന്ദര്‍ശിക്കും. അതേസമയം, 2024ല്‍ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാകാന്‍ ഒരുങ്ങുന്ന ഇന്ത്യ 1.4 ട്രില്യണ്‍ ഡോളര്‍ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ ചെലവഴിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha