ഓപ്പറേഷന്‍ പി ഹണ്ട് ടീം ശക്തമാകുന്നു.. ചൈല്‍ഡ് പോണ്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് . കുട്ടികളുടെ പോൺ വീഡിയോകൾ കാണുന്നതുപോലും കുറ്റകരമാണ്

കുട്ടികളുടെ അശ്ലീല ചിത്രങ്ങളോ വീഡിയോകളോ പ്രോത്സാഹിപ്പിക്കുകയോ ചിത്രീകരിക്കുകയോ ചെയ്യുന്നവർക്ക് മാതൃകാപരമായ കടുത്ത ശിക്ഷ തന്നെ നൽകാനാണ് തീരുമാനം . പോക്സോ നിയമ ഭേദഗതി അനുസരിച്ച് ഇത്തരം ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കുറഞ്ഞത് അഞ്ച് വര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയും ലഭിക്കാം. ലൈംഗിക ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന്റെ ഭാഗമായുള്ള പീഡനത്തിന് കുറഞ്ഞത് 20 വര്‍ഷം തടവു മുതല്‍ വധശിക്ഷ വരെ ലഭിക്കാം.
ചിത്രീകരിക്കുന്നവര്‍ക്ക് മാത്രമല്ല ഇത്തരം വീഡിയോകള്‍ കാണുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയോ ചെയ്താലും കുടുങ്ങും. വാട്സ്ആപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളില്‍ ഇത്തരം വീഡിയോ പ്രത്യക്ഷപ്പെട്ടാലും അംഗങ്ങള്‍ക്ക് എതിരെ അന്വേഷണം ഉണ്ടാകും. ആരെങ്കിലും അശ്ലീല വീഡിയോ അയച്ച് തന്നിരുന്നത് അധികൃതരെ അറിയിക്കുന്നില്ലെങ്കില്‍ വീഡിയോ കയ്യിൽ കിട്ടുന്നവർക്കെതിരെയും നടപടി ഉണ്ടാകുമെന്നും കേരള പോലീസിന്റെ കീഴിലുള്ള സൈബര്‍ഡോമിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനും പകര്‍ത്തി സൂക്ഷിച്ചതിനും ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി 12 പേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇന്റര്‍പോളിന്റെ സഹായത്തോടെ കേരള പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ഇതോടെ ടെലിഗ്രാമില്‍ പ്രവര്‍ത്തിച്ചിരുന്ന അധോലോകം,ആലംബം,നീലക്കുറിഞ്ഞി തുടങ്ങിയ മൂന്നു വന്‍ പോണ്‍ഗ്രൂപ്പുകള്‍ നിശ്ചലമാകുകയും ചെയ്തു. നിരവധി പേരാണ് ഗ്രൂപ്പ് ഉപേക്ഷിച്ചത്. എന്നാല്‍ ഇതൊന്നും അറിയാതെ ഇപ്പോഴും സജീവമായി തുടരുന്നവരുമുണ്ട്. അത്തരക്കാരെ കാത്തിരിക്കുന്നത് നിയമപരമായ പരമോന്നത ശിക്ഷതന്നെയാണ്
https://www.facebook.com/Malayalivartha