അഞ്ചാമത്തെ കുഞ്ഞും പെണ്ണാണെന്ന് അറിഞ്ഞ ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി... ഭര്‍ത്താവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

അഞ്ചാമത്തെ കുഞ്ഞും പെണ്ണാണെന്ന് അറിഞ്ഞ ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി. സംഭവത്തില്‍ യുവതി നല്‍കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഉത്തര്‍പ്രദേശിലെ സാമ്പാലിലാണ് സംഭവം നടന്നത്.
പതിനൊന്ന് വര്‍ഷം മുമ്പാണ് കമിലിനെ യുവതി വിവാഹം കഴിച്ചത്. നാല് പെണ്‍മക്കളുണ്ട്. ഒക്ടോബര്‍ 11ന് മറ്റൊരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. ഇക്കാര്യം അറിഞ്ഞ ഭര്‍ത്താവ് തന്നെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്ന് യുവതി പരാതിപ്പെടുന്നു. ഭര്‍ത്താവിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മുസ്ലീം സ്ത്രീകളുടെ വിവാഹ അവകാശങ്ങള്‍ സംരക്ഷിക്കല്‍ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.
"
https://www.facebook.com/Malayalivartha