ജമ്മു കശ്‌മീർ അതിർത്തിയിൽ പാക് വെടിവയ്പ്പിൽ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു.

ജമ്മു കശ്‌മീർ അതിർത്തിയിൽ പാക് വെടിവയ്പ്പിൽ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു.പാക് സൈന്യത്തിന്റെ ഭാഗത്ത് നിന്നുണ്ടായ ആക്രമണത്തിൽ മൂന്ന് വീടുകളും തകർന്നു
ജമ്മു കശ്മീരിലെ കുപ്‌വാരയിൽ ആണ് പാക് സൈന്യത്തിന്റെ വെടിയേറ്റ് രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടത് . ആക്രമണത്തിൽ തദ്ദേശീയനായ ഒരാൾക്കും ജീവൻ നഷ്ടപ്പെട്ടെന്ന് കരസേന വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു
പാക് സൈന്യത്തിന്റെ ഭാഗത്ത് നിന്നുണ്ടായ ആക്രമണത്തിൽ മൂന്ന് വീടുകൾ തകർന്നു. വെടിനിർത്തൽ കരാർ ലംഘിച്ചുള്ള പാക് കടന്നുകയറ്റത്തെ ഇന്ത്യ അപലപിച്ചു. കഴിഞ്ഞ ആഴ്ച ഉണ്ടായ ആക്രമണത്തിലും രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.
കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞതിന് പിന്നാലെ അതിരൂക്ഷമായ ആക്രമണമാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
https://www.facebook.com/Malayalivartha