അതിര്‍ത്തിയില്‍ പ്രകോപനം...പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം...

അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീരില്‍ കടന്നാണ് ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തിയത് എന്നാണ് പ്രാഥമിക വിവരം. ടാങ്ദര്‍ സെക്ടറിനോട് ചേര്‍ന്ന പാക് അധീന കശ്മീരിലെ തീവ്രവാദികളുടെ ക്യാംപുകള്‍ക്ക് നേരെയാണ് സൈന്യം ആക്രമണം നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിരാവിലെ കുപ്വാരയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ പാകിസ്താന്‍ വെടിവയ്ക്കുകയും രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയത്.
"
https://www.facebook.com/Malayalivartha