പാക് വെടിവെപ്പിൽ സൈനികർ കൊല്ലപ്പെട്ടതിന് ചുട്ട മറുപടിയുമായി ഇന്ത്യ .. തീവ്രവാദ പരിശീലന കേന്ദ്രം തകർത്തു

പാക് വെടിവെപ്പിൽ സൈനികർ കൊല്ലപ്പെട്ടതിന് മറുപടിയുമായി ഇന്ത്യ .. ജമ്മു കശ്‌മീർ അതിർത്തിയിൽ പാക് വെടിവയ്പ്പിൽ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു .പാക് സൈന്യത്തിന്റെ ഭാഗത്ത് നിന്നുണ്ടായ ആക്രമണത്തിൽ മൂന്ന് വീടുകളും തകർന്നു. ഇതിനു മറുപടിയായായാണ് ഇന്ത്യൻ സൈനികർ തിരിച്ചു ആക്രമിച്ചത് .പാക് അധീന കശ്മീരിലെ താങ്ധർ സെക്ടറിലുള്ള തീവ്രവാദ ക്യാമ്പുകളിലേക്കാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്.
ജമ്മു കശ്മീരിലെ കുപ്‌വാരയിൽ ആണ് പാക് സൈന്യത്തിന്റെ വെടിയേറ്റ് രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടത് . ആക്രമണത്തിൽ തദ്ദേശീയനായ ഒരാൾക്കും ജീവൻ നഷ്ടപ്പെട്ടെന്ന് കരസേന വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു .
വെടിനിർത്തൽ കരാർ ലംഘിച്ചാണ് പാക് കടന്നുകയറ്റം ഉണ്ടായത് ..കഴിഞ്ഞ ആഴ്ച ഉണ്ടായ ആക്രമണത്തിലും രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിനു മറുപടിയായി ആർട്ടിലറി ഗണ്ണുകൾ ഉപയോഗിച്ചാണ് അതിർത്തിയ്ക്ക് അപ്പുറം പ്രവർത്തിക്കുന്ന തീവ്രവാദക്യാമ്പുകളിലേക്ക് ഇന്ത്യ വെടിയുതിർത്തത്
പാക് സൈന്യം പുലർച്ചെ ആക്രമണം നടത്തിയ അതേ താങ്ധർ സെക്ടറിലാണ് ഇന്ത്യ തിരിച്ചടിച്ചത്. പാക് അധീന കശ്മീരിലെ താങ്ധർ സെക്ടറിൽ പ്രവർത്തിക്കുന്ന തീവ്രവാദ പരിശീലന കേന്ദ്രങ്ങളിലേക്കാണ് തിരിച്ചടിച്ചതെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. സ്ഥിരമായി ഇന്ത്യൻ അതിർത്തിയിലേക്ക് തീവ്രവാദികളെ എത്തിക്കുന്നത് ഈ ക്യാമ്പിൽ നിന്നാണെന്ന് ഇന്ത്യക്ക് വിവരം ലഭിച്ചിരുന്നു
ഒരു പ്രകോപനവുമില്ലാതെ ഉണ്ടായ ഈ ആക്രമണത്തിന് അപ്പോൾത്തന്നെ ശക്തമായ തിരിച്ചടി നൽകിയതായി സൈന്യം അറിയിച്ചിരുന്നു. വെടിവെപ്പ് ഉണ്ടായ പാക് സൈനിക പോസ്റ്റുകൾക്കെതിരെ ശക്തമായ വെടിവെപ്പ് നടത്തി. കത്വയിലെ അന്താരാഷ്ട്ര അതിർത്തിയ്ക്കടുത്തും ഇന്ന് പുലർച്ചെ വെടിവെപ്പ് നടന്നിരുന്നു.
ബാരാമുള്ളയിലും രജൗരിയിലും കഴിഞ്ഞയാഴ്ച പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് നടത്തിയ വെടിവെപ്പിൽ രണ്ട് സൈനികരാണ് കൊല്ലപ്പെട്ടത്. സാധാരണക്കാരെ ലക്ഷ്യമിട്ട് ഇത്തരം വെടിവെപ്പ് നടത്തുന്നതിനെതിരെ ഇന്ത്യ പല തവണ പാകിസ്ഥാന് താക്കീത് നൽകിയിരുന്നതാണ്. ഇന്ത്യൻ അതിർത്തിയിലേക്ക് തീവ്രവാദികളെ നുഴഞ്ഞു കയറാൻ സഹായിക്കുന്ന പാക് സൈന്യത്തിന്‍റെ നടപടിയ്ക്ക് തിരിച്ചടിയായാണ് ഇപ്പോൾ പ്രത്യാക്രമണം നടത്തിയതെന്ന് സൈന്യം വ്യക്തമാക്കി
കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞതിന് പിന്നാലെ അതിരൂക്ഷമായ ആക്രമണമാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.ജൂലൈയിൽ മാത്രം 296 വെടിനിർത്തൽ കരാർ ലംഘനങ്ങളുണ്ടായെങ്കിൽ ഓഗസ്റ്റ് ആകുമ്പോഴേക്ക് അത് 307 ആയി കൂടി. സെപ്റ്റംബറിൽ അത് 292 ആയി. അതേ മാസം തന്നെ, മോർട്ടാറുൾപ്പടെ വൻ ആയുധങ്ങൾ ഉപയോഗിച്ച് 61 തവണ ആക്രമണങ്ങളുണ്ടായി.ഈ വർഷം സെപ്റ്റംബർ വരെ അതിർത്തിയിൽ പാക് വെടിവെപ്പിൽ മരിച്ചത് 21 പേരാണ്
കശ്മീർ വിഷയത്തിൽ യു എൻ രക്ഷാസമിതിയിൽനിന്നു തിരിച്ചടി ഉണ്ടായതിനെത്തുടർന്നു അതിർത്തിയിൽ പാകിസ്ഥാൻ സൈന്യത്തെ വിന്യസിച്ചിരുന്നു ..
https://www.facebook.com/Malayalivartha