പ്രധാനമന്ത്രി നരേന്ദ്ര മോദി തുര്‍ക്കി സന്ദർശനത്തിൽ നിന്നും പിന്മാറി; കശ്മീർ വിഷയത്തിൽ തുർക്കിയുടെ നിലപാടിൽ ഇന്ത്യയുടെ അതൃപ്തി തുടരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി തുര്‍ക്കി സന്ദര്‍ശിക്കാനിരുന്നത് മാറ്റി വച്ചു. സര്‍ക്കാര്‍ ഈ തീരുമാനത്തിലെത്തി. കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി പ്രസിഡന്റ് ഉറുദുഗാന്‍ നടത്തിയ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ അതൃപ്തി പ്രകടമാക്കിയ നടപടി സ്വീകരിച്ചിരിക്കുന്നത്.കഴിഞ്ഞ മാസം ഐക്യരാഷ്ട്ര പൊതുസഭയിലായിരുന്നു കശ്മീർ വിഷയത്തിൽ ഇന്ത്യാ വിരുദ്ധ നിലപാട് തുര്‍ക്കി അറിയിച്ചത്. ഇതിന് പിന്നാലെയാണ് യാത്ര റദ്ദാക്കാന്‍ തീരുമാനിച്ചത്.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ തുര്‍ക്കി പ്രസിഡന്റ് ഐക്യരാഷ്ട്ര പൊതുസഭയില്‍ വിമര്‍ശിക്കുകയുണ്ടായി. പാകിസ്ഥാനെ പിന്തുണയ്ക്കുക മാത്രമല്ല, നീതിയുടെയും സമത്വത്തിന്റെയും അടിസ്ഥാനത്തിലുള്ള സംഭാഷണത്തിലൂടെയാണ്, അല്ലാതെ ഏറ്റുമുട്ടലിലൂടെയല്ല പ്രശ്നം പരിഹരിക്കേണ്ടത എന്ന് തുര്‍ക്കി പ്രസിഡന്റ് പറഞ്ഞു . എന്നാൽ ഇന്ത്യയുടെ ആഭ്യന്തര വിഷയമായ കശ്മീരിനെ കുറിച്ചുള്ള തുര്‍ക്കിയുടെ പ്രസ്താവനകള്‍ ഇന്ത്യ കാര്യമാക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ മറുപടി നൽകി. ഈ വിഷയത്തില്‍ കൂടുതല്‍ പ്രസ്താവനകള്‍ നടത്തുന്നതിന് മുമ്പ് നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ശരിയായ ധാരണ കൈവരിക്കാന്‍ തുര്‍ക്കി സര്‍ക്കാര്‍ ശ്രമിക്കണമെന്നും രവീഷ് കുമാര്‍ ആവശ്യപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha