മഹാരാഷ്ട്ര, ഹരിയാന ജനം വിധിയെഴുതി തുടങ്ങി... തെരഞ്ഞെടുപ്പ് നടക്കുന്നിടങ്ങളില്‍ കനത്ത സുരക്ഷയാണ്ഏര്‍പ്പെടുത്തിയിരിക്കുന്നത്

മഹാരാഷ്ട്ര, ഹരിയാന ഭരണം ഇനി ആര്‍ക്കെന്ന് ജനം വിധിയെഴുതി തുടങ്ങി. സാമ്പത്തികമാന്ദ്യം, തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി തുടങ്ങിയ ഭരണവിരുദ്ധ വികാര വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യ പ്രതിപക്ഷം. അനായാസ ജയമാണ് ഭരണപക്ഷമായ ബി.ജെ.പി-ശിവസേന സഖ്യത്തിന്റെ പ്രതീക്ഷ.
കശ്മീര്‍ വിഷയവുമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ബി.ജെ.പിക്ക് കഴിഞ്ഞ ദിവസങ്ങളില്‍ പാക് ഭീകര കേന്ദ്രങ്ങളില്‍ സൈന്യം നടത്തിയ ആക്രമണവും സഹായകമാകുമെന്നാണ് പറയപ്പെടുന്നത്. സഖ്യത്തിലാണെങ്കിലും ബി.ജെ.പിയോടുള്ള അതൃപ്തി ശിവസേന പ്രകടിപ്പിക്കുകയും ബി.ജെ.പിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്ക് എതിരെ മത്സരിക്കുന്ന പാര്‍ട്ടി വിമതരോട് മൃദുസമീപനം കൈക്കൊള്ളുകയും ചെയ്യുന്നു. മൂവായിരത്തില്‍ ഏറെ സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. അതില്‍ 1007 പേര്‍ കോടീശ്വരന്മാരും 916 പേര്‍ ക്രിമിനല്‍ കേസ് പ്രതികളുമാണ്. ബി.ജെ.പി സ്ഥാനാര്‍ഥികളില്‍ 155 പേരും സേന സ്ഥാനാര്‍ഥികളില്‍ 116 പേരും കോടീശ്വരന്മാരാണ്.
കോണ്‍ഗ്രസില്‍ 126 പേരും എന്‍.സി.പിയില്‍ 101 പേരുമാണ് കോടിപതികള്‍. സമ്പത്തില്‍ ഒന്നാമത് 500 കോടിയുമായി ബി.ജെ.പിയിലെ പരാഗ് ഷാ, രണ്ടാമത് 440 കോടിക്കാരന്‍ മലബാര്‍ഹില്‍ ബി.ജെ.പി എം.എല്‍.എ മംഗള്‍പ്രതാപ് ലോധ, മൂന്നാമത് 245 കോടിയുള്ള കോണ്‍ഗ്രസിലെ സഞ്ജയ് ജഗതാപ് എന്നിവരാണ്.
ഇതിനിടെ, സോലപുരിലെ കര്‍ഷകര്‍ ബി.ജെ.പിക്കെതിരെ വോട്ടുചെയ്യുമെന്ന് പ്രഖ്യാപിച്ചത് ബി.ജെ.പിയെ വെട്ടിലാക്കിയിട്ടുണ്ട്. മല്‍ശിരസ് താലൂക്കിലെ 18 ഓളം ഗ്രാമങ്ങളിലെ കര്‍ഷകരാണ് ബി.ജെ.പിക്ക് വോട്ടില്ലെന്ന് പ്രഖ്യാപിച്ചത്. ഹരിയാനയില്‍ സാമ്പത്തിക തകര്‍ച്ചയും തൊഴിലില്ലായ്മയും രൂക്ഷമായിട്ടും തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല.
"
https://www.facebook.com/Malayalivartha