പ്രധാനമന്ത്രിയുടെ ദില്‍ സേ ഷാറൂഖിന് ഞെട്ടിച്ചോ; മാറുന്ന ആഗോളസാഹചര്യത്തില്‍ ഇന്ത്യയിലും ലോകമാകെയും മഹാത്മാഗാന്ധിയെ പുനരവതരിപ്പിക്കേണ്ടതുണ്ടെന്ന് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍

മാറുന്ന ആഗോളസാഹചര്യത്തില്‍ ഇന്ത്യയിലും ലോകമാകെയും മഹാത്മാഗാന്ധിയെ പുനരവതരിപ്പിക്കേണ്ടതുണ്ടെന്ന് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തിന് എന്തെല്ലാം ചെയ്യാമെന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ബോളിവുഡ് താരങ്ങളും സംവിധായകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുചിയായിരിക്കണമെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. പക്ഷേ, പ്രധാനമന്ത്രി നരേന്ദ്ര മോദി ശുചിത്വ ദൗത്യത്തിലൂടെ ആ ആശയം പുനരവതരിപ്പിച്ചു. നാമെല്ലാം അതേക്കുറിച്ചറിഞ്ഞു, കൂടുതല്‍ ബോധവാന്മാരായി. ഇനി ഗാന്ധിജിയെ പുനരവതരിപ്പിക്കേണ്ടതും ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു -ഷാരൂഖ് പറഞ്ഞു. ഗാന്ധിജിയുടെ ആശയങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ പ്രചരിപ്പിക്കുന്ന സിനിമാ, ടെലിവിഷന്‍ പ്രവര്‍ത്തകരെ മോദി അഭിനന്ദിച്ചു. ഗാന്ധിജിയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും സിനിമാ, ടെലിവിഷന്‍ മാധ്യമങ്ങളിലൂടെ യുവജനതയുടെ മനസ്സില്‍ ഉറപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നമ്മുടെ രാജ്യത്തിനുവേണ്ടി നിങ്ങളുടെ സര്‍ഗശക്തിയെ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. പരിപാടിയുടെ ഫോട്ടോകള്‍ ട്വിറ്ററിലൂടെ പങ്കുവെച്ച പ്രധാനമന്ത്രി, ജനങ്ങളെല്ലാവരും ഹൃദയപൂര്‍വം പ്രവര്‍ത്തിച്ചാല്‍ അസാധാരണമായ ഫലങ്ങളുണ്ടാകുമെന്നും അടിക്കുറിപ്പിട്ടു. ഷാരൂഖിന്റെ ഹിറ്റ് ചിത്രമായ 'ദില്‍ സേ' എന്ന പ്രയോഗം ഉപയോഗിച്ചായിരുന്നു കുറിപ്പ്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച പ്രചോദനമേകുന്നതായിരുന്നെന്ന് ആമിര്‍ ഖാന്‍ പ്രതികരിച്ചു. ഷാരൂഖിനും ആമിറിനും പുറമെ സോനം കപൂര്‍, കങ്കണാ റണൗട്ട്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ഏക്താ കപൂര്‍, അനുരാഗ് ബസു, ബോണി കപൂര്‍ എന്നിവരും പങ്കെടുത്തു.
സാധാരണ പൗരന്മാര്‍ എന്ന നിലയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ ചോദ്യം ചെയ്യണം. ഒരോ പൗരന്റെയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഇക്കാര്യത്തില്‍ സംശയമൊന്നും വേണ്ടെന്ന് ആമിര്‍ ഖാന്‍ നേരത്തെ പറഞ്ഞിരുന്നു. മാത്രവുമല്ല ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ അംഗരക്ഷകന്‍ ശിവസേനയില്‍ ചേര്‍ന്നതും വലിയ വാര്‍ത്തയായിരുന്നു.
https://www.facebook.com/Malayalivartha