ആ പ്രവചനം സത്യമാകും; ജയമുറപ്പിച്ച് ബിജെപി; മഹാരാഷ്ട്രയിലും ഹരിയാന സംസ്ഥാനങ്ങളില നിയമസഭ തിരഞ്ഞടുപ്പിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു

മഹാരാഷ്ട്ര, ഹരിയാന പോളിങ് ബൂമഹാരാഷ്ട്ര, ഹരിയാന പോളിങ് ബൂത്തില്‍. ജയമുറപ്പിച്ച് ബിജെപി. മഹാരാഷ്ട്രയിലും ഹരിയാന സംസ്ഥാനങ്ങളില നിയമസഭ തിരഞ്ഞടുപ്പിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് പോളിങ്. മഹാരാഷ്ട്രയില്‍ ആകെ 8,98,39,600 വോട്ടര്‍മാരാണുള്ളത്. ഹരിയാനയില്‍ 1.83 കോടിയും. കാര്യമായ ഭരണവിരുദ്ധ വികാരമില്ലെന്നതിനാല്‍ ഇരു സംസ്ഥാനങ്ങളിലും ജയമുറപ്പിച്ച മട്ടിലാണു ബിജെപി. കോണ്‍ഗ്രസാകട്ടെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെയും സംഘടനാ പ്രതിസന്ധിയുടെയും ആഘാതങ്ങള്‍ക്കു നടുവിലും. പുറത്തുവന്ന സര്‍വേഫലങ്ങള്‍ രണ്ടിടത്തും ബിജെപി ജയമാണു പ്രവചിക്കുന്നത്. സാമ്പത്തിക മാന്ദ്യമാണു ദേശീയ പ്രശ്‌നമെങ്കിലും അത് ഭരണവിരുദ്ധ വിഷയമാക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ക്കു സാധിച്ചില്ല. ഏതാണ്ട് പിന്‍വലിഞ്ഞു നില്‍ക്കുന്ന രാഹുല്‍ ഗാന്ധി മാത്രമേ ഡല്‍ഹിയില്‍നിന്ന് കോണ്‍ഗ്രസിനായി പ്രചാരണത്തിന് ഇറങ്ങിയുള്ളു എന്നതും ശ്രദ്ധേയം.
വലുപ്പത്തില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനത്തുള്ള സംസ്ഥാനത്ത് ആരു വമ്പു കാട്ടും? മഹാരാഷ്ട്രയിലെ 8.9 കോടിയോളം വോട്ടര്‍മാരുടെ മനസ്സിലുണ്ട് അതിന്റെ ഉത്തരം. സംസ്ഥാനത്തെ 288 മണ്ഡലങ്ങളിലേക്ക് ഇന്നു വോട്ടെടുപ്പു നടക്കുമ്പോള്‍ 3237 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 235 പേര്‍ വനിതകളാണ്. ഭരണകക്ഷിയായ ബിജെപിശിവസേന സഖ്യവും പ്രതിപക്ഷത്ത് കോണ്‍ഗ്രസ്എന്‍സിപി സഖ്യവും തമ്മിലാണ് പ്രധാന മത്സരം. 164 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. 124 മണ്ഡലങ്ങളില്‍ ശിവസേനയും. കോണ്‍ഗ്രസിന്റെ 147 സ്ഥാനാര്‍ഥികളാണുള്ളത്. എന്‍സിപിക്ക് 121ഉം. രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന 101 സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. ആകെ സ്ഥാനാര്‍ഥികളില്‍ 1400 പേര്‍ സ്വതന്ത്രരാണ്. സംസ്ഥാനത്ത് ആകെ 53 സംവരണ മണ്ഡലങ്ങളാണുള്ളത്.
https://www.facebook.com/Malayalivartha