ഭീകരന്‍മാരുടെ തല റോഡില്‍ കിടന്നുരുളും; ഡല്‍ഹിയില്‍ ഭീകരാക്രണ ഭീഷണിയുമായി ജെയ്ഷെ മുഹമ്മദ്; 400 കെട്ടിടങ്ങള്‍ക്കും മാര്‍ക്കറ്റുകള്‍ക്കും സുരക്ഷ ശക്തമാക്കി

ഡല്‍ഹിയില്‍ വീണ്ടും ഭീകരാക്രമണ മുന്നറിയിപ്പ്. ദീപാവലി ആഘോഷ സമയത്ത് ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ ആസ്ഥാനമായുളള ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് പദ്ധതിയിടുന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയിലെ തന്ത്രപധാന മേഖലകളില്‍ സുരക്ഷ ശക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെടെയുള്ള 400 കെട്ടിടങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കി.
15 ജില്ലകള്‍ക്കും സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എട്ടു ജില്ലകളിലെ 425 കെട്ടിടങ്ങളില്‍ ഇരുന്നൂറെണ്ണം അതീവ സുരക്ഷ മേഖലയായി കണക്കാക്കിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫിസിനു പുറമെ രാഷ്ട്രപതി ഭവന്‍, സേനാ ഭവന്‍, പാര്‍ലമെന്റ് ൗസ് എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കി. ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പത്തോളം പാക് സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് കരസേന മേധാവി ബിപിന്‍ റാവത്ത്. ുഴഞ്ഞുകയറ്റം തടയാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു തിരിച്ചടി ഇന്ത്യ നടത്തിയത്. കഴിഞ്ഞ ദിവസവും തങ്ദാറില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറാന്‍ ശ്രമമുണ്ടായി. അതുകൊണ്ടാണ് തിരിച്ചടി ഉടന്‍ വേണമെന്ന് തീരുമാനിച്ചത്. ആറിനും പത്തിനും ഇടയില്‍ പാക് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മൂന്ന് ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യന്‍ സൈന്യത്തിനു കഴിഞ്ഞതായും ബിപിന്‍ റാവത്ത് പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതു മുതല്‍ പാക് ഭീകരര്‍ രാജ്യത്ത് സമാധാനവും ഐക്യവും തകര്‍ക്കാന്‍ ശ്രമിക്കുകയാണ് .
https://www.facebook.com/Malayalivartha