ആ പാകിസ്ഥാനി മെഡലുമായി ഇന്ത്യയിലെത്തി; പാകിസ്ഥാനിലെ ആദ്യത്തെ നൊബേല്‍ ജേതാവ് ഡോ. അബ്ദുസലാം ആ നോബേല്‍ മെഡലുമായി ഇന്ത്യയിലെ ഒരു അധ്യാപകന്റെ അടുത്തെത്തിയത് എന്തിനായിരുന്നു? ഖുറേഷി ചരിത്രമറിയണം

ആ പാകിസ്ഥാനി മെഡലുമായി ഇന്ത്യയിലെത്തി, ഖുറേഷി ചരിത്രമറിയണം. പാകിസ്ഥാനിലെ ആദ്യത്തെ നൊബേല്‍ ജേതാവ് ഡോ. അബ്ദുസലാം ആ നോബേല്‍ മെഡലുമായി ഇന്ത്യയിലെ ഒരു അധ്യാപകന്റെ അടുത്തെത്തിയത് എന്തിനായിരുന്നു? ആ അധ്യാപകനെ കണ്ടെത്താന്‍ തന്നെ സഹായിക്കണമെന്ന് ഇന്ത്യന്‍ ഗവണ്‍മെന്റിനോട് അപേക്ഷിച്ചത് എന്തിനായിരുന്നു? അറിയണം അതാണ് ഇന്ത്യ.
അടിസ്ഥാന ബലങ്ങളെ ആസ്പദമാക്കി നടത്തിയ ഗവേഷണത്തിന് ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം നേടിയ പാകിസ്ഥാനി ശാസ്ത്രജ്ഞനാണ് അബ്ദുസലാം. നൊബേല്‍ സമ്മാനം നേടുന്ന ആദ്യ മുസ്ലിം, ആദ്യ പാകിസ്ഥാന്‍കാരന്‍ എന്നീ ബഹുമതിയും അദ്ദേഹത്തിനുള്ളത് തന്നെ. പക്ഷെ നോബേല്‍ സമ്മാനം നേടി നാല് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഏറെക്കുറെ പാകിസ്ഥാന്‍ അദ്ദേഹത്തെ മറന്ന മട്ടാണ്. കാരണം, ഇസ്ലാമിക വിഭാഗമായ അഹ്മദിയ സമുദായത്തില്‍ നിന്നുള്ളയാളാണ് അദ്ദേഹമെന്നത് തന്നെ. അടുത്തിടെ നെറ്റ്ഫ്‌ലിക്‌സ് പുറത്തിറക്കിയ ഡോക്യുമെന്ററി അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒന്നാണ്. 1979 ഡിസംബറില്‍ അദ്ദേഹം ഗുരുവായിരുന്ന പ്രൊഫ. അനിലേന്ദ്ര ഗാംഗുലി എവിടെയാണെന്ന് കണ്ടെത്താന്‍ സഹായിക്കണമെന്ന് ഒരു അപേക്ഷ നല്‍കി. ലാഹോറിലെ സനാതന്‍ ധര്‍മ്മ കോളേജില്‍ അബ്ദുസലാമിനെ ഗണിതം പഠിപ്പിച്ച അധ്യാപകനായിരുന്നു അനിലേന്ദ്ര ഗാംഗുലി. എന്നാല്‍, വിഭജനത്തിനുശേഷം ഗാംഗുലി ഇന്ത്യയിലേക്ക് കുടിയേറി. എന്നാല്‍, നൊബേല്‍ സമ്മാനം നേടി രണ്ട് വര്‍ഷത്തിനുശേഷം 1981 ജനുവരി 19 -ന് കൊല്‍ക്കത്തയിലെ വീട്ടിലെത്തി ഡോ. സലാം തന്റെ പ്രിയപ്പെട്ട ഗുരുനാഥനെ കണ്ടു. ഗണിതത്തിലുള്ള തന്റെ താല്‍പര്യത്തിന് വളംവെച്ചുതന്നത് ഗാംഗുലിയാണെന്ന് തന്നെയാണ് ഡോ. സലാം വിശ്വസിക്കുന്നത്. സലാം സന്ദര്‍ശിക്കുമ്പോള്‍ ഗാംഗുലിക്ക് പ്രായത്തിന്റെ അവശത കാരണം ഇരിക്കാനോ അദ്ദേഹത്തെ അഭിവാദ്യം ചെയ്യാനോ കഴിയുന്നുണ്ടായിരുന്നില്ല. സലാം തന്റെ നൊബേല്‍ മെഡല്‍ കയ്യില്‍ കരുതിയിട്ടുണ്ടായിരുന്നു. അതുകാണിച്ചുകൊടുത്തുകൊണ്ട് തന്റെ പ്രിയപ്പെട്ട അധ്യാപകനോട് ആ നൊബേല്‍ ജേതാവ് പറഞ്ഞത്, ഈ മെഡല്‍ താങ്കളെന്നില്‍ ഗണിതത്തോട് ജനിപ്പിച്ച ഇഷ്ടത്തിന്റെ, താങ്കളെന്നെ പഠിപ്പിച്ച പാഠത്തിന്റെ ഫലമാണ് എന്നാണ്. അതെ അത് ഇന്ത്യയ്ക്കുള്ള ആദരം.
രാജ്യത്തിന്റെയും മതത്തിന്റെയും എല്ലാ അതിര്‍ത്തിയും കടന്ന് ആ ശിഷ്യന്‍ തന്റെ അധ്യാപകനോടുള്ള സ്‌നേഹവും ആദരവും നന്ദിയും അറിയിക്കാനെത്തുകയായിരുന്നു അന്ന്. ചുറ്റുമുള്ളവര്‍ കണ്ണ് നിറഞ്ഞുകൊണ്ട് ആ രംഗം കണ്ടുനിന്നു. സ്‌നേഹത്തിന്റെ വലിയ മുഖമാണ് അന്ന് രാജ്യം കണ്ടത്. ഇമ്രാനും ഖുറേഷിയും ഇത് കണ്ടില്ലെങ്കില്‍ അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്നെങ്കില്‍ ഇനിയെങ്കിലും ആ മാതൃക കണ്ട് പഠിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha