മൂന്നാംകണ്ണ് തുറന്ന് ഇന്ത്യ; ബൊഫോഴ്സിൽ തീർത്ത് ഇന്ത്യൻ സൈന്യം; ഇന്നലെ നടന്നത് സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ പുതിയ പതിപ്പ്മൂന്നാംകണ്ണ് തുറന്ന് ഇന്ത്യ; ബൊഫോഴ്സിൽ തീർത്ത് ഇന്ത്യൻ സൈന്യം; ഇന്നലെ നടന്നത് സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ പുതിയ പതിപ്പ്

പഴയ അടവുമായി പാകിസ്ഥാന്‍ ആദ്യം തുടങ്ങി, ഒറ്റയടിക്ക് ബൊഫോഴ്‌സില്‍ തീര്‍ത്ത് ഇന്ത്യന്‍ സൈന്യം, ഇന്നലെ നടന്നത് സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ പുതിയ പതിപ്പ്. ഭീകരരെ ക്യാമ്പുകളില്‍ പരിശീലിപ്പിച്ചതിന് ശേഷം സൈന്യത്തിന്റെ സംരക്ഷണയില്‍ അതിര്‍ത്തിയ്ക്കടുത്തുള്ള സേഫ് സോണുകളില്‍ എത്തിച്ച ശേഷമാണ് പാകിസ്ഥാന്‍ ഭീകരരെ ഇന്ത്യയിലേക്ക് കയറ്റിവിടുന്നത്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ശേഷം അടുത്തിടെ കാശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷയില്‍ വിറളി പൂണ്ട പാകിസ്ഥാന്‍ ഏതുവിധേനയും പ്രശ്‌നങ്ങളുണ്ടാക്കുവാനായി നിരന്തരം ശ്രമിക്കുകയാണ്.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പതിവ്ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയായിരുന്നു പാകിസ്ഥാന്‍. 2317 തവണയാണ് പാക് ഭാഗത്തുനിന്നും വെടിവയ്പ്പുണ്ടായത്. അഞ്ച് വര്‍ഷത്തെ പാക് വെടിനിറുത്തല്‍ ലംഘനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇക്കൊല്ലമാണ്. ഇന്ത്യന്‍ സൈനികര്‍ക്ക് പുറമേ കാശ്മീരിലെ സാധാരണക്കാരെയും ലക്ഷ്യം വയ്ക്കാന്‍ തുടങ്ങിയതോടെയാണ് ഇന്ത്യന്‍ സൈന്യം കടുത്ത നടപടിയിലേക്ക് കഴിഞ്ഞ ദിവസം ചുവട് മാറ്റിയത്.
തോക്കും, ചെറിയ മോട്ടാര്‍ ഷെല്ലുകളുമുപയോഗിച്ചാണ് പാക് പ്രകോപനങ്ങള്‍ക്ക് സാധാരണയായി ഇന്ത്യന്‍ സൈന്യം മറുപടി നല്‍കിയിരുന്നത്. ലോഞ്ച് പാഡുകളില്‍ തയ്യാറായി നില്‍ക്കുന്ന ഭീകരരെ ഇന്ത്യന്‍ മണ്ണിലേക്ക് കയറ്റി വിടാനായി സൈന്യത്തിന്റെ ശ്രദ്ധതിരിക്കുവാനാണ് തുടര്‍ച്ചയായി പാകിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവയ്ക്കുന്നത്. എന്നാല്‍ പാകിസ്ഥാന്റെ ഏറെ പഴകിയ ഈ തന്ത്രം ശരിക്കും അറിയാവുന്നതിനാല്‍ സൂക്ഷ്മമായ നിരീക്ഷണമാണ് ഇന്ത്യ സ്വീകരിക്കുന്നത്. പാക് പക്ഷത്ത് കനത്ത ആള്‍ നാശമുണ്ടായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ . കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് സൈനിക ഓപ്പറേഷന്‍ സ്ഥിരീകരിക്കുകയും, റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയത്തിന് നല്‍കുകയും ചെയ്തു. ഭീകരര്‍ നുഴഞ്ഞു കയറുമെന്ന വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ സേന തിരിച്ചടി നല്‍കിയതെന്നാണ് ഓപ്പറേഷന്റെ കാരണമായി അദ്ദേഹം വെളിപ്പെടുത്തുന്നത്.ഇന്ത്യയിലേക്ക് ഭീകരരെ കടത്തി വിടുന്ന നാലു താവളങ്ങള്‍ (ലോഞ്ച് പാഡുകള്‍) തകര്‍ത്ത സൈന്യം സൂറ, അത്മുഖം, കുണ്ടല്‍സാഹി എന്നിവിടങ്ങളിലെ കേന്ദ്രങ്ങളാണ് തകര്‍ത്തത്. എല്ലാം ലഷ്‌കറെ തയ്ബ, ജയ്ഷെ മുഹമ്മദ് ഭീകരരുടെ താവളങ്ങള്‍.ഓരോ ക്യാമ്പിലും 15 മുതല്‍ 20 ഭീകരര്‍ നുഴഞ്ഞു കയറ്റത്തിന് തയ്യാറായിരുന്നു.ക്യാമ്പുകളെ സംരക്ഷിക്കുന്ന പാക് സൈനിക പോസ്റ്റുകളും തകര്‍ത്തു. ഈ പോസ്റ്റുകളിലെ ആറ് ഭടന്മാരാണ് കൊല്ലപ്പെട്ടത്.ഭീകരരെ തുടര്‍ച്ചയായി ഇന്ത്യയിലേക്ക് കടത്തുന്നത് ഈ ക്യാമ്പുകളില്‍ നിന്നാണ്.ശിറശമിമൃാ്യസര്‍ജിക്കല്‍ സ്ട്രൈക്ക് 3.0പീരങ്കി തോക്കുകള്‍ ഉപയോഗിച്ചു കൊണ്ടുള്ള ഇന്ത്യന്‍ സേനയുടെ പ്രഹരത്തെ മൂന്നാം സര്‍ജിക്കല്‍ സ്ട്രൈക്കായിട്ടാണ് ദേശീയ മാദ്ധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ഉറിയിലെ ഭീകരാക്രമണത്തിന് അതിര്‍ത്തി കടന്ന് കമാന്‍ഡോകള്‍ തിരച്ചടി നല്‍കിയപ്പോള്‍, പുല്‍വാമയിലെ ഭീകരാക്രമണത്തിന് മിറാഷ് യുദ്ധവിമാനങ്ങളെ അതിര്‍ത്തിക്കപ്പുറം അയച്ച് ബാലക്കോട്ടിലെ ഭീകര താവളങ്ങളെ തരിപ്പണമാക്കിയ രണ്ടാം സര്‍ജിക്കല്‍ സ്ട്രൈക്കിനു ശേഷം ഇന്നലെ പാക് അതിര്‍ത്തിക്കകത്തേക്ക് ഇന്ത്യന്‍ മണ്ണില്‍ നിന്നും തീവ്ര പ്രഹരം ഏല്‍പ്പിക്കാനാവുമെന്ന് സൈന്യം തെളിയിച്ചിരിക്കുകയാണ് . ഒന്നും രണ്ടും സര്‍ജിക്കല്‍ സ്ട്രൈക്കില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഇന്നലത്തെ ഇന്ത്യന്‍ തിരച്ചടി. പാക് ഭാഗത്തു നിന്നുള്ള ചെറിയ നീക്കം പോലും ഇനി വച്ചു പൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha