ആഭരണങ്ങള്‍ക്ക് പകരം വാളുകള്‍ വാങ്ങാന്‍ ഹിന്ദുക്കളോട് ആഹ്വാനം ചെയ്ത് ബിജെപി നേതാവ്

ഹിന്ദുക്കളോട്, ഇത്തവണ ദീപാവലി ആഘോഷിക്കാനായി വാങ്ങേണ്ടത് സ്വര്‍ണ്ണാഭരണങ്ങളല്ല പകരം വാളുകള്‍ ആണെന്ന് ആഹ്വാനം ചെയ്ത യുപിയിലെ ബിജെപി നേതാവ് ഗജരാജ് റാണ വിവാദമുയര്‍ത്തുന്നു. അയോധ്യക്കേസില്‍ സുപ്രീംകോടതി വിധി വരാനിരിക്കെയാണ് വിവാദ ആഹ്വാനം വന്നിരിക്കുന്നത്.
വൈകാതെ അയോധ്യാ വിധിയെത്തുമെന്നും അത് രാമക്ഷേത്ര നിര്‍മ്മാണത്തിന് അനുകൂലമായിരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ആ വിധി നിലവിലെ അന്തരീക്ഷത്തെ തകര്‍ക്കും. ഇത് കണക്കിലെടുത്താണ് സ്വര്‍ണ്ണത്തിനും വെള്ളിക്കും പകരം ആയുധങ്ങള്‍ വാങ്ങി സൂക്ഷിക്കണമെന്നും ആവശ്യം വരുമെന്നും ഗജരാജ് റാണ ആഹ്വാനം ചെയ്തതത്രേ.
അതേസമയം, പ്രസ്താവന വിവാദമായതോടെ വിശദീകരണവും എത്തി. 'തന്റേത് ഒരു നിര്‍ദേശം മാത്രമാണ്. ഇത് മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കരുത്. ഹിന്ദുമതത്തിലെ ഭൂരിപക്ഷം ദൈവങ്ങളും ആയുധധാരികളാണ് അവര്‍ വേണ്ട സമയത്ത് അത് ഉപയോഗിക്കുകയും ചെയ്യുന്നു.ഇതാണ് താന്‍ ഉദ്ദേശിച്ചത്' എന്നായിരുന്നു വിശദീകരണം.
https://www.facebook.com/Malayalivartha