മലയാളിത്തില്‍ മാത്രമല്ല, തമിഴിലും കിടുക്കി പ്രധാനമന്ത്രി; തമിഴ് ഭാഷ മനോഹരമാണെന്നും തമിഴ് ജനത വ്യത്യസ്തരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

വീണ്ടും പ്രധാനമന്ത്രി തകര്‍ത്തു. തമിഴ് ഭാഷ മനോഹരമാണെന്നും തമിഴ് ജനത വ്യത്യസ്തരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഊര്‍ജസ്വലമായ ഒരു സംസ്‌കാരത്തെ പരിപോഷിപ്പിച്ച, ലോകത്തെ ഏറ്റവും പഴക്കംചെന്ന ഭാഷയില്‍ ആത്മപ്രകാശനം നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി മഹാബലിപുരത്ത് നടത്തിയ അനൗദ്യോഗിക ഉച്ചകോടിക്കിടെ രചിച്ച ഹിന്ദി കവിതയുടെ തമിഴ് പരിഭാഷ കഴിഞ്ഞദിവസം മോദി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
തമിഴ് നടന്‍ വിവേക്, സിനിമാ നിര്‍മാതാവ് ധനഞ്ജയന്‍ തുടങ്ങി നിരവധിയാളുകളാണ് കവിതയുടെ തമിഴ്പരിഭാഷയ്ക്ക് അഭിനന്ദനവുമായി എത്തിയത്. ഇതില്‍ ധനഞ്ജയന്റെ അഭിനന്ദനത്തിനുള്ള മറുപടിയായാണ് മോദി ഇങ്ങനെ ട്വിറ്ററില്‍ കുറിച്ചത്. ഭാഷാ വിവാദത്തില്‍ ചര്‍ച്ചകള്‍ കൊടുംപിരി കൊള്ളമ്പോഴാണ് പ്രധാനമന്ത്രിയുടെ പുതിയ നിലപാട് എന്നത് എടുത്തുപറയണം. നേരത്തെ ഇപ്പോള്‍ ഉയരുന്ന ഭാഷാ വിവാദം അനാവശ്യമാണെന്നും ഒരു ഭാഷയും തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ടെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും പറഞ്ഞിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായുടെ ഹിന്ദിവാദത്തെ തള്ളുന്നതായിരുന്നു വെങ്കയ്യ നായിഡുവിന്റെ നിലപാട്. ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാന്‍ ആരും ശ്രമിക്കുന്നില്ല. ഓരോരുത്തര്‍ക്കും അവരുടെ മാതൃഭാഷ പ്രധാനപ്പെട്ടതാണ്.
കുട്ടികളുടെ വിദ്യാഭ്യാസം മാതൃഭാഷയിലാവണം. കേരളത്തില്‍ ആദ്യത്തെ ഭാഷ മലയാളമാവട്ടെ. എന്നാല്‍ എല്ലാവരും എല്ലാഭാഷകളും പഠിക്കട്ടെ. മാതാവ്, മാതൃഭാഷ, മാതൃഭൂമി, ഗുരു എന്നിവ ഓരോരുത്തര്‍ക്കും പ്രധാനമുള്ളതാണ്. മാതൃഭാഷയെ കണ്ണുകളെയും മറ്റു ഭാഷകള്‍ കണ്ണടകളെയും പോലെ കാണണം. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഒരു രാജ്യമാണ്. വൈവിധ്യത്തിലുള്ള ഏകതയാണ് ഇന്ത്യയുടെ സംസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തില്‍ തുടങ്ങിയ പ്രസംഗം ഇംഗ്ലീഷും ഹിന്ദിയും ഇടകലര്‍ത്തിയാണ് ഉപരാഷ്ട്രപതി സംസാരിച്ചത്. നേരത്തേ, കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ ഹിന്ദിയെ ദേശീയഭാഷയാക്കണമെന്ന് ആവശ്യപ്പെട്ടത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് അമിത്ഷായും നിലപാട് മയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മനമിഞ്ഞ് മോദി വന്നിരിക്കുന്നു.
https://www.facebook.com/Malayalivartha