പവാറിന്റെ പവർ മഹാരാഷ്ട്രയിൽ പ്രതിഫലിക്കുമോ ? മഹാരാഷ്ട്രയിൽ പവാർ മാജിക് !

ശരത് പവാറിന്റെ പവറിൽ മഹാരാഷ്ട്ര തിളങ്ങുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ ഗോദയിൽ കണക്കുകളിൽ ചലനം സൃഷ്ടിക്കാൻ പവാർ അതിയായി ശ്രമിച്ചത് ഈ ദിവസങ്ങളിൽ വ്യക്തമായിരുന്നു. മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നതും ഒരുപക്ഷെ ശരത് പവാർ തന്നെയായിരുന്നു. അത്കൊണ്ട് തന്നെ മഹാരാഷ്ട്ര ഒരു മാറ്റത്തിന് വഴിവെയ്ക്കുമോ എന്ന് കണ്ടറിയാം. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കിതച്ചുനിന്നപ്പോൾ വാർധക്യത്തിന്‍റെ അവശതകൾ അവഗണിച്ച് പ്രതിപക്ഷത്തെ ഒറ്റയാനായി നിന്ന് നയിച്ച ശരദ് പവാറിന്‍റെ പ്രകടനം തന്നെയാണ് എവിടെയും ചർച്ച ആവുന്നതും.
മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യം ഒരു പക്ഷേ വിജയിച്ചേക്കാം. പക്ഷെ പ്രതിപക്ഷം കടുത്ത മത്സരം ഉണ്ടാക്കിയെടുക്കുന്നതില്‍ വിജയിച്ചിരിക്കുകയാണിപ്പോള്‍. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സെപ്തംബര്‍ 21നാണ്. ആ സമയത്ത് ബി.ജെ.പി-ശിവസേന സഖ്യം വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അനായാസമാണ് ഭരണസഖ്യത്തിന് അധികാരത്തിലേക്കുള്ള വഴി എന്നതായിരുന്നു അന്നത്തെ പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ പ്രചരണം മുറുകയും തിങ്കളാഴ്ച ബൂത്തുകളിലേക്ക് മഹാരാഷ്ട്ര ജനത വരുമ്പോള്‍ ഒരു മാസം മുമ്പുള്ള അവസ്ഥയല്ല ഇപ്പോഴുള്ളത്. സംസ്ഥാനത്തെ ഓരോ മണ്ഡലത്തിലും പൊരിഞ്ഞ പോരാട്ടം തന്നെയാണ് നടക്കുന്നത്.
https://www.facebook.com/Malayalivartha