Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് ജനുവരി 12ന്.... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്

പോരാടാൻ തയ്യാറായി ഇന്ത്യ ; ഇത് രണ്ടുംകൽപ്പിച്ചുള്ള തയ്യാറെടുപ്പ്; ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന പുതുതലമുറ ഹൈപ്പർ സോണിക് ആയുധങ്ങൾ നിർമ്മിക്കാൻ ഇന്ത്യ ഒരുങ്ങുന്നു

21 OCTOBER 2019 05:42 PM IST
മലയാളി വാര്‍ത്ത

More Stories...

  ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം അപകടകരമായ രീതിയിൽ ഉയർന്നു.... വാഹനങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ഡൽഹി സർക്കാർ

രാജ്യതലസ്ഥാനത്ത് കടുത്ത മൂടൽമഞ്ഞും തണുപ്പും... ​ഗതാ​ഗതം താറുമാറിൽ... നാൽപ്പതോളം വിമാനം വൈകി, നിരവധി വിമാനങ്ങൾ റദ്ദാക്കി

ചൈനീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജിപിഎസ് ട്രാക്കറുമായി കടൽക്കാക്കയെ ഐഎൻഎസ് കദംബയ്ക്ക് സമീപം കർണാടകയിലെ കാർവാറിന്റെ അടുത്ത് കണ്ടെത്തി

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം.... 10 വർഷം പിന്നിട്ട ഡീസൽ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ സുപ്രീംകോടതി അനുമതി

എം.എൽ.എഫ്.എഫ്ടോൾ സംവിധാനവും നിർമിത ബുദ്ധി (എ.ഐ) അധിഷ്ഠിത ഹൈവേ മാനേജ്‌മെന്റും രാജ്യവ്യാപകമാവുന്നതോടെ യാത്രക്കാർക്ക് ഇനി ടോൾ പ്ലാസകളിൽ കാത്തിരിക്കേണ്ടിവരില്ല

ഓരോ ദിവസവും ഇന്ത്യ കൂടുതൽ കരുത്താർജിക്കുകയാണ്. ശത്രുക്കൾക്കുമുന്നിൽ തലകുനിക്കുകയല്ല മറിച്ച് ശത്രുക്കളുടെ തലകൊയ്യാൻ തന്നെ പാകമായാണ് ഇന്ത്യയുടെ പ്രതിരോധരംഗത്തെ വളർച്ച. അതിന്റെ ഭാഗമെന്നോളം ശബ്ദത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന പുതുതലമുറ ഹൈപ്പർ സോണിക് ആയുധങ്ങൾ നിർമ്മിക്കാൻ ഇന്ത്യ ഒരുങ്ങുകയാണ്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷന്റെ (ഡി.ആർ.ഡി.ഒ)​ കീഴിലാണ് ഹൈപ്പർ സോണിക് ആയുധങ്ങൾ ഇന്ത്യ നിർമ്മിക്കാൻ പദ്ധതിയിടുന്നത്. ഈ നേട്ടം ഇന്ത്യ കൈവരിച്ചാൽ ലോകത്തെ ഏറ്റവും വലിയ ആയുധശക്തികളിൽ ഒന്നായി ഇന്ത്യ മാറും.

സെക്കന്റിൽ ഒരു മൈൽ വരെ സഞ്ചരിക്കുന്ന ഈ മിസൈലുകൾ ബാലിസ്റ്റിക് മിസൈലുകളെ കണ്ടെത്തി പ്രതിരോധം തീർക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പദ്ധതിയുടെ പ്രാരംഭഘട്ട നടപടികൾ ഉടൻ ആരംഭിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.

പുത്തൻ തലമുറയിൽപ്പെട്ട ആയുധങ്ങൾ നിർമ്മിക്കുന്നതിന് ലോകരാജ്യങ്ങൾ വളരെയധികം പ്രാധാന്യം നൽകിവരുന്ന കാലഘട്ടമാണിത്. ആണവ ആക്രമണങ്ങൾ ചെറുക്കുന്നതിനും ഫ്രണ്ട് ലൈൻ കോംബാക്ട് യൂണിറ്റുകൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈന, അമേരിക്ക, റഷ്യ, എന്നീ രാജ്യങ്ങൾ ഹൈപ്പർ സോണിക് ആയുധങ്ങൾ പരീക്ഷിക്കുന്നത് വർദ്ധിപ്പിച്ചിരിക്കുകയാണ്. അതേസമയം, ഞങ്ങൾ ഗൗരവകരമായി പര്യവേഷണം ചെയ്യുന്ന സാങ്കേതിക വിദ്യകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഹൈപ്പർസോണിക് ആയുധങ്ങളെന്ന് ഡി.ആർ.ഡി.ഒയിലെ പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.ആധുനിക ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്നതിനായാണ് ഇന്ത്യ ഹൈപ്പർസോണിക് ആയുധങ്ങൾ രൂപം നൽകുന്നത്. ഈ മിസൈലുകൾക്ക് പരമ്പരാഗത അല്ലെങ്കിൽ ന്യൂക്ലിയർ പേലോഡുകളെ പ്രതീക്ഷിക്കുന്നതിനേക്കേൾ വേഗത്തിൽ ദീർഘദൂരത്തേക്ക് ചെന്നെത്തിക്കാൻ സാധിക്കും. പ്രതിരോധ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യൻ വ്യവസായമേഖലയിലെ, മിസൈൽ സാങ്കേതികവിദ്യ, ലൈഫ് സയൻസസ്, നാവിക സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ 1,500ഓളം പേറ്റന്റുകൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഡി.ആർ.ഡി.ഒ ചെയർമാൻ ജി. സതീഷ് റെഡ്ഢി പറഞ്ഞു. പേറ്റന്റുകൾ ഒരുപരിധിവരെ സൗജന്യമായി ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഹൈപ്പർസോണിക് ആയുധങ്ങൾ ഭാവിയിൽ നിർണായകമാകുമെന്ന് റിട്ട. ലെഫനന്റ് വിനോദ് ബാട്ടിയ ( മിലിട്ടറി ഓപ്പറേഷന്റെ മുൻ ഡയറക്ടർ ജനറൽ കൂടിയാണ് ഇദ്ദേഹം) പറഞ്ഞു. നിലവിൽ അമേരിക്കയും റഷ്യയും സ്വന്തമാക്കിയ ഈ സാങ്കേതികവിദ്യയിലേക്ക് ചൈനയും ഈ അടുത്ത കാലത്തായി കാലെടുത്തുവച്ചിട്ടുണ്ട്. ഇന്ത്യയും ഈ സാങ്കേതിക വിദ്യയിലേക്ക് കടന്നുവരേണ്ട ഏറ്റവും അനിയോജ്യമായ സമയമാണിതെന്നും വിനോദ് ബാട്ടിയ കൂട്ടിച്ചേർത്തു.

ശബ്ദാതിവേഗത്തിൽ സഞ്ചരിക്കുന്ന ആളില്ലാവിമാനം (ഹൈപ്പർ സോണിക് ടെക്‌നോളജി ഡെമോൺസ്‌ട്രേറ്റർ വെഹിക്കിൾ, എച്ച്.എസ് ടി ഡി വി) വിജയകരമായി പരീക്ഷിച്ച് നേട്ടം ഇന്ത്യ കൈവരിച്ചിരുന്നു. വിമാനങ്ങൾക്കും മിസൈലുകൾക്കും ശബ്ദത്തിന്റെ അഞ്ചിരട്ടിവേഗത്തിൽ സഞ്ചാരം സാദ്ധ്യമാക്കുന്ന സംവിധാനമാണിത്. 20 സെക്കൻഡിൽ 32.5 കിലോമീറ്റർ വേഗത്തിലേക്ക് കുതിക്കുന്ന വിമാനം ഉപഗ്രഹങ്ങളുടെ കുറഞ്ഞ ചെലവിലുള്ള വിക്ഷേപണമുൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകും. പരീക്ഷണം വിജയിച്ചതോടെ ആളില്ലാതെ സഞ്ചരിക്കുന്ന ശബ്ദാതിവേഗ വിമാനങ്ങൾ സ്വന്തമായുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ഇടംപിടിച്ചിരുന്നു. ഇന്ത്യ പരീക്ഷിക്കുന്നതിന്റെ ഏതാനും മാസം മുമ്പാണ് ചൈന സമാന വിമാനസംവിധാനം പരീക്ഷിച്ചത്. 70-ാം വാർഷികം ആഘോഷിക്കുന്നതിനിടെ നടന്ന പരേഡിലാണ് ഹൈപ്പർസോണിക് മിസൈൽ അവതരിപ്പിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനത്തിന്റെ രണ്ട് ടയറുകളും പൊട്ടിത്തെറിച്ചു....  (7 minutes ago)

മലിനീകരണം അപകടകരമായ രീതിയിൽ ഉയർന്നു..  (27 minutes ago)

സ്വർണവിലയിൽ നേരിയ ...  (41 minutes ago)

ബസും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ്  (47 minutes ago)

റെയിൽ ഗതാഗതത്തെയും മൂടൽമഞ്ഞും തണുപ്പും സാരമായി ബാധിച്ചു  (1 hour ago)

വിസി നിയമനം; കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത ഒരു കോമഡി ഷോയ്ക്ക് അവസാനമായി; ആഞ്ഞടിച്ച് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല  (1 hour ago)

210 കോടി രൂപയായതായി ദേവസ്വം ബോർഡ്  (1 hour ago)

സാമ്പത്തിക ബാധ്യത...ചാലക്കുടിയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു  (1 hour ago)

രാത്രിക്ക് രാത്രി രാഹുൽ കൊച്ചിയിൽ ജസ്റ്റിസ് ബാബുവിന് മുന്നിൽ..!ഹൈക്കോടതിയിൽ നേരിട്ട് രാഹുൽ ഈശ്വർ അടിച്ച് പിരിഞ്ഞു..?!  (1 hour ago)

കാഴ്ച്ച മറച്ച് കോടമഞ്ഞ് .... ആകർഷണമായി പോതമേട് വ്യൂ പോയിന്റ്  (2 hours ago)

ചൈനീസ് ജിപി എസുമായി നാവിക താവളത്തിനടുത്ത് കടൽക്കാക്ക  (2 hours ago)

വെനിസ്വേലയിൽ വീണ്ടും യുഎസ് ആക്രമണം  (2 hours ago)

10 വർഷം പിന്നിട്ട ഡീസൽ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ സുപ്രീംകോടതി അനുമതി.  (2 hours ago)

ധാക്കയിലെ വിസ അപേക്ഷാ കേന്ദ്രം ഇന്ത്യ അടച്ചുപൂട്ടി  (2 hours ago)

ഇനി ടോൾ പ്ലാസകളിൽ കാത്തിരിക്കേണ്ടിവരില്ല...  (2 hours ago)

Malayali Vartha Recommends