പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവം രൂക്ഷമാകുന്നു

ബംഗ്ലാദേശില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ പ്രതിഷേധം രൂക്ഷമാകുന്നു. ഫേസ്ബുക്ക് പോസ്റ്റിട്ട ആള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങള്‍ തെരുവില്‍ ഇറങ്ങി. പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്കെതിരെ പോലീസ് നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെടുകയും അന്‍പതിലതികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബംഗ്ലാദേശിലെ ഭോല ജില്ലയിലാണ് സംഭവം.
പ്രതിഷേധ പ്രകടനം ആക്രമാസക്തമായതായും നിയന്ത്രണം വിട്ടതായും പോലീസ് അറിയിച്ചു. തുടര്‍ന്നാണ് വെടിവെച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്വയരക്ഷക്ക് വേണ്ടിയാണ് വെടിവെച്ചതെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ വധശിക്ഷക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് 20000 പേരാണ് കഴിഞ്ഞ ദിവസം ഭോല ദ്വീപിലെ നഗരമായ ബൊര്‍ഹാനുദ്ദീന്‍ നഗരത്തിലെ പ്രാര്‍ത്ഥന മൈതാനിയില്‍ ഒത്തുചേര്‍ന്നത്.
https://www.facebook.com/Malayalivartha