വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന നാലുവയസ്സുകാരിയെ കാണാതായി; അയല്‍വാസിയായ യുവതിയുടെ വീടിനകത്ത് നിന്ന് കുട്ടിയെ പെട്ടിയിലാക്കിയ നിലയില്‍ കണ്ടെത്തി

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന നാലുവയസ്സുകാരിയെ കാണാതായി. നാലുവയസ്സുകാരിയെ അയല്‍വാസിയായ യുവതിയുടെ വീടിനകത്ത് നിന്ന് കുട്ടിയുടെ മൃതദേഹം പെട്ടിയില്‍ അടച്ചുവെച്ച നിലയില്‍ കണ്ടെത്തി. ഒഡീഷയിലെ സുന്ദര്‍ഗഢിലാണ് സംഭവം. ജുംക്ക സ്വദേശി ഇന്ദര്‍മണി സാധിന്റെ നാലു വയസ്സുള്ള പെണ്‍കുട്ടിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഗ്രാമത്തിലെ രണ്ട് മന്ത്രവാദികളായ സങ്ക്യ റാണി നാഥ്, നവീന്‍ ഷാ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ചയാണ് അങ്കണവാടിയില്‍ നിന്നെത്തി വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെ അയല്‍വാസിയും മന്ത്രവാദിനിയുമായ യുവതിയുടെ വീടിനകത്ത് നിന്ന് കുട്ടിയെ പെട്ടിയിലാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
കഴുത്തിലും വയറിലുമായി രക്തക്കറകള്‍ ഉണ്ടായിരുന്ന കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷക്കാനായില്ല. മന്ത്രവാദത്തിന്റെ ഭാഗമായി രക്തം കുടിക്കാനായാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.അതേസമയം, ഗ്രാമത്തിലെ മറ്റൊരു മന്ത്രവാദിയായ നവീന്‍ ഷായാണ് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തന്റെ വീടിന് സമീപം ഉപേക്ഷിച്ചതെന്നാണ് പോലീസ് കസ്റ്റഡിയിലെടുത്ത സങ്ക്യ റാണിനാഥ് പറയുന്നത്. എന്നാല്‍ സങ്ക്യയുടെ ആരോപണം തള്ളുകയും താന്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പമാണ് താമസമെന്നും നവീന്‍ പോലീസിനോട് പറഞ്ഞു. കുട്ടിയുടെ മരണത്തില്‍ വന്‍ പ്രതിഷേധമാണ് സുന്ദര്‍ഗഢില്‍ ഉയരുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha