ദയറാമിന്റെ മരണം കൊലപാതകം... പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഭാര്യയും കാമുകനും കുടുങ്ങി

ഡല്‍ഹിയിലെ രാജേന്ദ്ര നഗറില്‍ ദയറാമിന്റെ അപകട മരണം കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഒരുമിച്ച് ജീവിക്കുന്നതിനായി ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ചേര്‍ന്നെന്ന് പോലീസ്. ദയറാം എന്ന 39 കാരനെയാണ് ഭാര്യയുടെ കാമുകന്‍ അര്‍ജുന്‍ കൊലപ്പെടുത്തിയത്. ദയറാമിന്റെ മരണത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഭാര്യ അനിതയും കാമുകന്‍ അര്‍ജുനും കുടുങ്ങുകയായിരുന്നു.
ദയറാമും കുടുംബവും രജേന്ദ്ര വിഹാറിലാണ് തമസിച്ചിരുന്നത്. ദയറാം ദിവസവും നേരത്തെ ഓഫീസിലേക്ക് പോകും പിന്നീട് വൈകിയാണ് എത്തുക. ഈ സമയം അനിത അയല്‍വാസിയായ അര്‍ജുനുമായി അടുപ്പത്തിലാവുകയും അടുപ്പം പിന്നീട് പ്രണയമാവുകയും ചെയ്തു. ദയ ജോലിക്കു പോയാല്‍ അര്‍ജുന്‍ അനിതയെ കാണാന്‍ വീട്ടിലെത്തിയത് പതിവാക്കിയിരുന്നു.അനിതയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ദയ ഒരിക്കല്‍ ഉച്ചക്ക് വീട്ടിലെത്തിയപ്പോള്‍ കിടപ്പുമുറിയില്‍ അര്‍ജുനെ കാണുകയായിരുന്നു. ഇതോടെ ദയ ഇരുവരെയും താക്കിത് ചെയ്തിരുന്നു.
എന്നാല്‍ ഈ സംഭവത്തോടെ ദയയെ കൊലപ്പെടുത്താന്‍ അര്‍ജുനും അനിതയും തീരുമാനിച്ചിരുന്നു. മുന്‍ നിശ്ചയ പ്രകരം അര്‍ജുന്‍ ദയയെ ഒരു പാര്‍ട്ടിക്കെന്ന് പറഞ്ഞ് ക്ഷണിച്ച് ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് മദ്യം നല്‍കുകയായിരുന്നു, മദ്യലഹരിയിലായിരുന്ന ദയയെ കെട്ടിടത്തിന് മുകളില്‍നിന്നും തള്ളിയിട്ടാണ് അര്‍ജുന്‍ കൊലപ്പെടുത്തിയത്. കൂടാതെ ഫോണ്‍ എടുത്തു അനിതയെ ഏല്‍പ്പിക്കുകയും ചെയ്തു. ഇതാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത്. ഇതോടെ പോലീസ് ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha